ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വിലാസം
പുല്ലങ്കോട്
സ്ഥാപിതം28 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201648038



മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ . വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................


ചരിത്ര താളുകളിലൂടെ

1965 ല്‍ പണിത ആദ്യകെട്ടിടം,
ഒരു പുല്ലങ്കോട് ചിത്രം.

അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു. 1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."

പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും

New Block,
ഒരു പുല്ലങ്കോട് ചിത്രം.
New Block-another view,
ഒരു പുല്ലങ്കോട് ചിത്രം.

വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.

സുപ്രധാന നാള്‍ വഴികള്‍

  • 1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
  • 1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
  • 1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
  • 2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
  • 2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.

ഔദ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

അദ്ധ്യാപക സമിതി

പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി

പ്രധാനഅധ്യാപിക : പി. സത്യവതി

പ്രധാനഅധ്യാപിക : പി. സത്യവതി

സ് റ്റാഫ് സെക്രട്ടറി പി. അബ്ദുള്‍ നാസര്‍

ഗണിതശാസ്ത്ര വിഭാഗം 1. കെ. പി ഇന്ദിരദേവി 2. പയസ് ജോര്‍ജ് 3. പി. ജെ ബസ്സി 4. എ. എ അജയന്‍ 5. എ. ഗോപകുമാര്‍

ഭൗതികശാസ്ത്ര വിഭാഗം 1. എസ്. സുരാജ്

ജീവശാസ്ത്ര വിഭാഗം 1. പി. വി മുരുകദാസ്

സാമൂഹ്യശാസ്ത്ര വിഭാഗം 1. എ. എന്‍ ശിവദാസന്‍(Retired) 2. എന്‍. ഐ മേരി 3. കെ. മുരളിധരന്‍ 4. പി. പ്രേമസാഗര്‍ 5. എം. അബ്ദുള്‍ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. എം.സി. വേണുഗോപാല്‍ 3.. റോയ് എം മാത്യൂ 4. ദിവ്യ. ഡി മലയാള വിഭാഗം 1. രജിത. പി 2. എസ്. രാജീവ് ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2. പി. കെ ഷാജി 3. രാഗേഷ്. ആര്‍

അറബി വിഭാഗം 1. മുഹമ്മദ് ഇസ്മായില്‍ 2. ഫിറോസ്. പി.പി

സ്പെഷ്യല്‍ ടീച്ചേര്‍സ് 1. ടി. വി ബെന്നി(Drawing) 2. എ. സലീല(Music) 3. വി. കെ യശോദ(Needle Work)


യു. പി വിഭാഗം

1. വി. എ ചിന്നമ്മ 2. ജൈനമ്മ തോമസ് 3. എം. കെ ജയ 4. ജോളി മാത്യൂ 5. ജോസഫ് തോമസ് 6. ടി. കദീജ 7. എന്‍. എം മോളി 8. റീന തോമസ് 9. സി. പി സോയ 10. കെ. സുരേഷ് ബാബു 11. ഡി. എച്ച് ഷൈജീന 12. എം. ഗിരീശന്‍


മുന്‍ സാരഥികള്‍

പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവര്‍മ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എന്‍. കെ ലാസ്സര്‍ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷണ്‍മുഖം 13.പി. ലീലാബായി 14.എല്‍. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേല്‍ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാന്‍ 22.പി. ദമയന്തി 23.പി. ഡി വര്‍ഗ്ഗീസ് 24.കെ. റ്റി നാരായണന്‍ നായര്‍ 25.കെ വീരാന്‍കുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിന്‍ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30.പി. എന്‍ ഹംസ 31.പി. സത്യവതി 32. കോമളവല്ലി 33. ലാലി 34. പയസ് ‍ജോര്‍ജ്

വഴികാട്ടി

<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>

ക്ലബുകള്‍

റിസള്‍ട്ട് അവലോകനം

2013 SSLC പരീക്ഷയില്‍ ചരിത്രവിജയം. 91 ശതമാനം വിജയത്തോടപ്പം 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും A+ നേടി.

'2001 മുതല്‍ 2013വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം'
വര്‍ഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2008 328 256 78
2009 340 279 82
2010 239 207 87
2011 236 223 94.6
2012 237 228 96.4
2013 273 000 91
2014 237 228 96.4
2015 270 265 96.4
2016 269 261 94.2