ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യ‍ണിറ്റിൻെറ ചാർജ്ജ് വഹിക്ക‍ുന്നത് ശ്രീ ബിനീഷ് എൻ ഉം ശ്രീമതി നജ്മ കെ യുമാണ്.

STUDENT POLICE CADET പദ്ധതി

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് SPC. 2010 ഓഗസ്ത് 2 ന് കേരളത്തിൽ ആകെ 127 സ്കൂളിലായി 11176 ഹൈസ്ക്കൂൾ വിദ്യാർത്ഥികള ഉൾപ്പെടുത്തി കൊണ്ടാണ് SPC എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന Student Police Cadet പദ്ധതിക്ക് തുടക്കം കുറിച്ചത്.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും ,വിദ്യഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത-വന- എക്സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പുകൂടെ പിന്തുണയും ഉണ്ട്.

ലക്ഷ്യം

*പൗരബോധവും ,ലക്ഷ്യബോധവും ,സാമൂഹ്യ പ്രതിബദ്ധതയും ,സേവന സന്നദ്ധതയും ഉള്ള ഒരു യുവ ജനതയെ വാർത്തെടുക്കുക

* NCC , NSS എന്നീ സന്നദ്ധസംഘടനകളെ പോലെ SPC ഒരു സ്വതന്ത്ര സാമൂഹ്യ സേവനവിഭാഗമായി വളർത്തുക

* വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം ;പ്രകൃതി സ്നേഹം ,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത വളർത്തുക .

* സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുക .

*  സ്വഭാവ ശുദ്ധിയിലും പെരുമാറ്റ രീതിയിലും മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.

EMSS GHSS ൽ SPC യുടെ തുടക്കം.

  നമ്മുടെ വിദ്യാലയത്തിൽ Spc യുടെ തുടക്കം 2012 വർഷത്തിലാണ്. ഒരു വർഷം 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്ത് ,കായിക പരീക്ഷ എന്നിവയിലൂടെ പ്രവേശനം നൽകി. നിലവിൽ CP0 എൻ.പി. ബിനീഷും ACP0  നജ്മ കെ എന്നിവർ പദ്ധതിയിൽ നേതൃത്വം വഹിച്ച് വരുന്നു.

SPC യുടെ 2021-22 വർഷങ്ങളിലെ പ്രവർത്തനങ്ങൾ

1. 5-06-2021

     

    "എൻ്റെ മരം എൻ്റെ സ്വപ്നം " എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ മുഴുവൻ കേഡറ്റുകളും വീടുകളിൽ രണ്ട് വീതം മരം വച്ച് സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം PTA പ്രസിഡൻ്റ് ശ്രീ. ഇ. അനൂപ് കുമാർ നിർച്ചഹിച്ചു. മുൻ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ ശ്രീ വി.സി. വിജയൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശവും ബോധവൽക്കരണവും നടത്തി.

2. 19-6-2021

       വായനാദിനാചരണവുമായി ബന്ധപ്പെട്ട്  ഓൺലൈനിൽ SPC കുട്ടികൾ അവരുടെ വായനയിൽ അവരെ സ്വാധീനിച്ച മികച്ച പുസ്തകം പരിചയപ്പെടുത്തുന്ന " പുസ്തക പരിചയം " പരിപാടി നടത്തി. ഇതിൻ്റെ ഉദ്ഘാടനം ശ്രീ .നാരായണൻ കാവുമ്പായി നിർച്ചഹിച്ചു.

3. 2-08-2021

     SPC പദ്ധതി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ആഗസ്ത് 2 കേരളം മുഴുവൻ SPC ദിനമായി കൊണ്ടാടുന്നു. അതിൻ്റെ ഭാഗമായി EMSS GHSS പാപ്പിനിശ്ശേരിയിൽ Spc യൂനിറ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടി സംഘടിപ്പിച്ചു.

*  ഓരോ കേഡറ്റും ബന്ധുക്കളും വൃക്ഷ തൈ നട്ടുപിടിക്കൽ

*   SPC @ 2021 ക്വിസ്

*    SPC ലൈബ്രറി

*   പ്രസംഗ മത്സരം

*   ചിത്രരചനാ മത്സരം

6- 08 - 202l ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വീഡിയോ പോസ്റ്റർ നിർമ്മാണം നടത്തി.

9.08. 2021

  നാഗസാക്കി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം നടത്തി .

  16-9 -2021

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് ,പ്രതിജ്ഞ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ ബോധവൽക്കരണം നടത്തി.

2.10.2021

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ SPC Cadet കൾ School ൽ ശുചീകരണവും ഗാന്ധി അനുസ്മരണവും ,വീഡിയോ നിർമ്മാണവും നടത്തി.

21.10.2021

  പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കേഡറ്റുകളുടെ സൈക്കിൾ റാലി, ബഹു: വളപട്ടണം പോലീസ് ഇൻസ്പെക്ടർ ശ്രീ. രാജേഷ് മരാംഗലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. SPC കേഡറ്റുകൾ സ്റ്റേഷൻ സന്ദർശിക്കുകയും ആയുധങ്ങൾ പരിചയപ്പെടുത്തുന്ന ക്യാമ്പ് SI രാജൻ കോട്ടമല നിർവ്വഹിച്ചു.

1. 11.2021

   സ്കൂൾപ്രവേശനോത്സവം 10 SPC കേഡറ്റുകളെയും രക്ഷിതാക്കളയും പങ്കെടുപ്പിച്ച്കൊണ്ട് ഹൃദ്യമായ വരവേൽപ്പ് നൽകി.

20.11.2021

   ചൈൽഡ് ലൈനും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സംയുക്തമായി കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ "കാവലായി ഒരു കൈത്തിരി " സുരക്ഷാ ദീപം , വീട്ടിൽ കേഡറ്റുകൾ ദീപം തെളിയിക്കുകയും പ്രതിജ്ഞ കൈ കൊള്ളുകയും ചെയ്തു.