അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കേരളത്തിൻ ധൈര്യം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കേരളത്തിൻ ധൈര്യം എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കേരളത്തിൻ ധൈര്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിൽ ധൈര്യം


പ്രപഞ്ചത്തിൻ സൗന്ദര്യം നിറയുമീ മലനാട്ടിൽ
ദുഷ്ടനായി ഒഴുകുന്ന പ്രളയമെത്തി ഒരുനാൾ
ധാരാളം ആളുകളെ കൊന്നൊടുക്കി പ്രളയം
വിരണ്ടില്ലീ നാട് നശിച്ചില്ലീ കേരളം
ഈ നാടിന്റെ മുൻപിൽ മലനാടിൻ മുൻപിൽ
തലകുനിച്ചു നിന്ന പ്രളയം വിരണ്ടുപോയി
പ്രപഞ്ചത്തിൻ സൗന്ദര്യം നിറയുമീ മലനാട്ടിൽ
ദുഷ്ടനായി പടരുന്ന നിപ്പായെത്തി ഒരുനാൾ
ജീവിതയാത്രയിൽ ഭാരമായി നിപ്പ
വിരണ്ടില്ലീ നാട് നശിച്ചില്ലീ കേരളം
ഈ നാടിന്റെ മുൻപിൽ മലനാടിൻ മുൻപിൽ
തലകുനിച്ചു നിന്ന നിപ്പ വിരണ്ടുപോയി
പ്രപഞ്ചത്തിൻ സൗന്ദര്യം നിറയുമീ മലനാട്ടിൽ
ദുഷ്ടനായി പെരുകുന്ന കൊറോണയെത്തി ഒരുനാൾ
പ്രളയവും നിപ്പയും ചൊല്ലിനോക്കീ"വേണ്ട"
കേട്ട് നിൽക്കാതെ കോവിഡ് പോയി മലനാട്ടിൽ
ധാരാളം പേരെ വിരട്ടി ഓടിച്ചവൻ
ചിലർ കോവിഡിനെ അതിജീവിച്ചു വന്നു
കണ്ടു നിന്ന കോവിഡ് പയ്യെ വിരണ്ടുപോയി
എങ്കിലും കേരളം വിരണ്ടില്ല ഭീകരാ
കേരളം കോവിഡിനോട് ഉറക്കെ ചൊല്ലീ
എന്റെ മക്കളും ഞാനും നിന്നെ അതിജീവിക്കും
 

അഞ്ജു
5A അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത