സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കായികo(2021-2022)

തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി (6 km) ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നെറ്റ് ബോൾ

ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.

  • 2021 -22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കി.
  • 2021 -22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് NATIONAL HEALTH MISSION പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
  • 2021- 22ശിശുദിനവുമായി ബന്ധപ്പെട്ട് J R C യുടെ നേതൃത്വത്തിൽ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു.
  • 2021 -22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം AKSHAY SABU ,വീട്ടിൽ നിന്നും ഒരു പരീക്ഷണം JUWAL BABY JUSTION , ശാസ്ത്ര ലേഖനം ARYA RAJESH, ഗണിതാശയ അവതരണം ജെറോം ലാൽജി  ജോസഫ്, സാമൂഹിക ശാസ്ത്രം പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ ഇവ സിബി, എന്റെ ശാസ്ത്രഞ്ജനെ കുറിച് കുറുപ് എഴുതുന്നതിൽ ആരോൺ വീ പ്രമോദ്, ആദിത്യ കെ തുടങ്ങിയവരും, പ്രവർത്തി പരിചയ വിഭാഗത്തിൽ റിലീൻ ഭൂയാൻ, ലുതർ ഭൂയാൻ എന്നി കുട്ടികൾ പങ്കെടുത്തു.
  • ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ എയ്ഞ്ചലീൻ ആൻ ടോമിൻ പങ്കെടുത്തു. .
  • അക്ഷരമുറ്റം സബ് ജില്ലാ ക്വിസ്മത്സരത്തിൽ യുപി വിഭാഗം ആരോൺ വീ പ്രമോദ്,ആദിത്യ കെ -ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും പങ്കെടുത്തു വിജയികളായി .


Work Experience

2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std)  A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.

  • 2019-20എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2020 100 % വിജയം......അഭിമാനനേട്ടം!!!!!.എല്ലാ വിഷയത്തിനും 4A+
  • 2020-21എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2021 100 % വിജയം......അഭിമാനനേട്ടം!!!!!.എല്ലാ വിഷയത്തിനും 10A+
  • 2020-21 അദ്ധ്യയനവർഷത്തിലെ പ്ലസ് ടു പരീക്ഷയിൽ 4 എ പ്ലസ് സയൻസിലും, 3എ പ്ലസ് കോമേഴ്സിലും, ഉണ്ട്.അഭിമാനനേട്ടം!!!!!