സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം

കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു. മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു