സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ്സ് അന്തർദേശിയ റെഡ് ക്രോസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ് അന്തർദേശിയ റെഡ് ക്രോസ്സ് സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. മഹാനായ ഹെൻറി ഡ്യുറന്റ് റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ St John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.. ഇപ്പോൾ ശ്രീമതി കവിത. എസ് ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ വർഷം JRC യിലെ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുവാനും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു