കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ.ആർ.എച്ച്.എസ്സ്. പുറമേരി എന്ന താൾ കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി
വിലാസം
പുറമേരി

പുറമേരി പി.ഒ.
,
673503
സ്ഥാപിതം1 - 6 - 1896
വിവരങ്ങൾ
ഫോൺ0496 2550249
ഇമെയിൽvadakara16032@gmail.com
കോഡുകൾ
സ്കൂൾ കോഡ്16032 (സമേതം)
എച്ച് എസ് എസ് കോഡ്10177
യുഡൈസ് കോഡ്32041200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ391
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ716
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ180
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമലത തമ്പാട്ടി ഇ.കെ
പ്രധാന അദ്ധ്യാപികസുധാവർമ്മ എസ്.ആർ
പി.ടി.എ. പ്രസിഡണ്ട്കെ.കെ.ദിനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ എം പി
അവസാനം തിരുത്തിയത്
15-02-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ ചോമ്പാല ഉപജില്ലയുടെ കിഴക്കേ അറ്റത്ത് പുറമേരിയിലാണ് കെ.ആർ.എച്ച്.എസ്.എസ് എന്ന കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാൻ .....


ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. കൂടുതൽ വായിക്കാൻ ....

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

  • ജെ.ആർ.സി
  • എൻ.എസ്.എസ്
  • എസ്.പി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ൽ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ)

2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ)

3.ശ്രീ പി.പി വൈദ്യനാഥൻ (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ)

4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ

5.ശ്രീ കെ.പി.വീരരാഘവ അയ്യർ

6. ശ്രീ പി.വി.രാമൻ നായർ

7.ശ്രീ ആർ.എൻ. പത്മനാഭൻ

8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ (1932- 1955)

9. ശ്രീ. പി.വി കൃഷ്ണൻ നായർ ( 1955 -1965)

10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ ( 1965 - 1976)

11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ (1976 - 1986)

12.ശ്രീമതി എം.പി കാവമ്മ (1986 - 1988)

13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ ( 1988 - 1991 )

14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ ( 1991 - 1993)

15.ശ്രീമതി. പി ശാന്ത ( 1993 - 1994)

16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ ( 1994 - 1995)

17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM ( July 1994- February 1995 )

18.ശ്രീമതി.വി.പി കാർത്ത്യായനി ( 1995 - 1996 )

19.ശ്രീ.കെ.സി.ഉദയവർരാജ ( 1996- 1999)

20.ശ്രീമതി. പി പങ്കജാക്ഷി (1999 - 2004 )

21. ശ്രീമതി സി.കെ രത്നവല്ലി ( 01-04-2005 to 31-03-2008)

22. ശ്രീ. ഇ.മുകുന്ദൻ (01-04-2008 to 31-03-2010)

23. ശ്രീമതി .എം.പി.ലക്ഷ്മി ( 01-04-2010 to 30-04-2015)

24. ശ്രീ. പി.വേണുഗോപാൽ ( 01-05-2017 to 30-06-2017)

25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021)

26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 continues

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൌമുദി ടീച്ചർ ( ൽ വടകരയിൽ വച്ച് ഗാന്ധിജിക്ക് താൻ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നൽകി സ്വാതന്ത്ര്യ സമരത്തിന് കനകാഭ ചാർത്തി)
  2. ടി. കെ കുറുപ്പ് തൂണേരി(ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തച്ചു)
  3. പി. കെ. നമ്പ്യാർ, വെള്ളൂർ (ലക്ഷദ്വീപ് അഡ്മിനിസ്ടേഷൻ സെക്രട്ടറി.
  4. കെ. എ. നമ്പാർ(തമിഴ് നാട് ചീഫ് സെക്രട്ടറി, ഇന്ത്യൻ പ്രതിരോധ വകുപ്പ്സെക്രട്ടറി)
  5. പി അരവിന്ദാക്ഷമേനോൻ (റിട്ട. ജില്ലാജഡ്ജി)
  6. പി. അപ്പുക്കുട്ടൻ നമ്പ്യാർ(ഐ. എ എസ്സ്)
  7. ബാലകൃഷ്ണകുറുപ്പ്(ഐ. എ. എസ്സ്)
  8. നാരായണകുറുപ്പ് (ഐ. എ. എസ്സ്)
  9. ആർ. ഭാസ്കരൻ (ഹൈക്കോടതി ജഡ്ജി, ദേവസ്വം ഓംബുഡ്സ്മാന‍)
  10. പി. അച്യുതൻ(എം. പി. രാജ്യ സഭാ)
  11. പണാറത്ത് കുഞ്ഞുമുഹമ്മദ്(മുൻ മേപ്പയ്യൂർ എം. എൽ. എ)
  12. കുഞ്ഞിക്കേളു അടിയോടി അവാർഡ് ജേതാവ്ടി(മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
  13. ഇയ്യങ്കോട് ശ്രീധരൻ(കവി, കലാമണ്ഡലം സെക്രട്ടറി)
  14. ശിവദാസ്, പുറമേരി(സാഹിത്യകാരൻ)
  15. ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
  16. കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
  17. പി. കെ. രാജു (കഥാ പ്രസംഗം- 76-77
  18. കെ. മുരളീധരനുണ്ണി ( മുൻ ഏയർ ഇന്ത്യാ ‍ഡയരക്ടർ എഞ്ചിനിയറിങ് ,ബോർ‍്‍ഡ് മെമ്പർ,ജെറ്റ് ഏയർവെയ്സ് സി.ഇ.ഒ,റിലയൻസ് ഏവിയേഷൻ സി.ഇ.ഒ)

വഴികാട്ടി


  • NH 66 ൽ കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ
  • വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി

{{#multimaps:11.67414,75.63489|zoom=18}}