ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:13, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('അഗാധതയുടെ അനന്തതയിൽ അവിരാമം വിഹരിച്ച് അസ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഗാധതയുടെ അനന്തതയിൽ

അവിരാമം വിഹരിച്ച്

അസ്പഷ്ടമായ് അലസമായ്

ആഴമറിയാത്തൊരനുഭൂതിയായ്

വിത്ത് വിതച്ചക്ഷമനായി

കാത്തിരിക്കുന്നു ഞാൻ

ഒരു കവിത മുളക്കാൻ

തലച്ചോറ്

ഹൃദയത്തോട്

കലഹിക്കുന്ന

ശബ്ദം മാത്രം കേൾക്കാം

എനിക്ക് മാത്രമായ്

സമയം തരുമ്പോൾ

ഞാൻ വരാമെന്നോതി

ഹൃദയം പിന്നെയും

മിടിപ്പ് തുടർന്നു

വെറും മിടിക്കൽ മാത്രം!

_ ജലീൽ ആമയൂർ