എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
വിലാസം
തെക്കുമ്മുറി
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീ‌‌ഷ്
അവസാനം തിരുത്തിയത്
21-12-2016Nss19017




ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അണ്‍ ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1986 ജൂണില്‍ കിന്റര്‍ ഗാര്‍ഡന്‍ ക്ലാസ്സുകള്‍ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ മാധവന്‍ നായരുടെ നേതൃത്വത്തില്‍, ശ്രീ.ചെറുകര വേലായുധന്‍ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള്‍ ഇവീടെ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്. ഒരു സയന്‍സ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരൂര് എന്.എസ്.എസ് താലൂക്ക് കരയോഗം യൂണിയന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവന്‍ നായരുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് ശ്രീ .എ. നാരായണന്‍ നായര്‍ പ്രസിഡന്റായും (മാനേജര്‍), ശ്രീ.വേണുഗോപാലന്‍ നായര്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ് കമ്മറ്റിയില്‍ 15 അംഗങ്ങളാണുള്ളത്. ശ്രീ. കുഞ്ഞികൃഷ്ണ പിള്ള യൂണിയന്‍ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ. എസ്.ത്യാഗരാജന്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ. ഭാനുവിക്രമന്‍, വാണികാന്തന്‍, അദ്ധ്യാപക അവാര്‍ഡ് ജേതാവ് എന്‍. ജെ. മത്തായി, വി.രാമചന്ദ്രന്‍, കെ.​എന്‍.മോഹന്‍കുമാര്‍ എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിദ്യാലത്തെ നയിക്കുകയുണ്ടായി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തയ്യാറായിവരുന്നു

വഴികാട്ടി