ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1916-ൽ സി എസ് സുബ്രഹ്മണ്യൻപോറ്റി സ്കൂൾ സ്ഥാപിച്ച‌ു.

വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ കൊല്ലം[1] ജില്ലയിലെ കരുനാഗപ്പള്ളി[2] പട്ടണത്തിൽനിന്ന് 500 മീറ്റർ വടക്കായി ദേശീയപാതയോട് ചേർന്ന് "ഇംഗ്ലീഷ് സ്കൂൾ" എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ച‍ു. കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുമിതാണ്.

1938-ൽ ഹൈസ്ക‌ൂളായി ഉയർത്തി.

സ്കൂൾ സ്ഥാപകമായ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ നിരന്തര അപേക്ഷമാനിച്ച് തിരുവിതാംകൂർ പൊന്നു തമ്പുരാൻ ഇംഗ്ലീഷ് പ്രൈമറി സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അനുമതി നൽകി.

സിൽവർ ജ‍ൂബിലി

സ്കൂളിൽ സംഘടിപ്പിച്ച 25-ാം വാർഷിക ആഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നൽകിയത്. തിരുവിതാംകൂറിൽ അവർണ-സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു.

ഗേൾസ് - ബോയ‌്സ് ഹൈസ്‌ക‌ൂള‌ുകളായി വേർതിരിച്ച‌ു.

ഭരണപരമായ സൗകര്യം കണക്കിലെടുത്ത് 1962ൽ സ്കൂളിനെ ഗേൾസ് - ബോയ്‌സ്[3] എന്ന് വേർതിരിച്ച് രണ്ട് വിദ്യാലയങ്ങളാക്കി. സ്കൂൾ സ്ഥാപകൻ ശ്രീ സി എസ് സുബ്രഹാമണ്യൻ പോറ്റിയുടെ പുത്രൻ രാമവർമ്മ തമ്പാൻ പ്രഥമ ഹെഡ്മാസ്റ്ററായി വിട്ടുകിട്ടിയ മൂന്നര ഏക്കറിലെ ഏതാനം ഓട് പാകിയ കെട്ടിടങ്ങളിലും ഓല ഷെഡ്ഡുകളിലുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

ഷിഫ്‌റ്റ്‌ രീതി അവസാനിപ്പിച്ച‌ു

കുട്ടികളുടെ ആദിക്യത്താൽ 1983 വരെ സ്കൂൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ടിവന്നു.1983ൽ കൂടുതൽ കെട്ടിടങ്ങൾ വന്നതോടെ ഷിഫ്റ്റ് രീതി അവസാനിപ്പിച്ചു.

ഓലഷെഡ്ഡ‌ുകൾ പ‌ൂർണ്ണമായി ഒഴിവാക്കി.

കൂടുതൽ സ്ഥിരകെട്ടിടങ്ങൾ ലഭിച്ചതോടെ അസൗകര്യങ്ങൾ നിറഞ്ഞ ഓല ഷെഡ്ഡുകൾ 1985-ൽ പൂർണ്ണമായി ഒഴിവാക്കി.

ശതാബ്ദി ആഘോഷം

രണ്ടായിരത്തിപതിനാറ് മുതൽ രണ്ടായിരത്തി പതിനെട്ട് വരെ രണ്ട് വർ‍ഷക്കാലം വൈവിധ്യവും പ്രൗഢഗംഭീരവുമായ പരിപാടികളോടെ സ്കൂളിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.

എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊർജ്ജം ഏറ്റുവാങ്ങി ശതാബ്‌ദി വർഷമായ 2016ൽ സ്കൂൾ അവിശ്വസനീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച്. ലൈറ്റും ഫാനും സ്ഥാപിച്ചു. കെട്ടിടങ്ങൾ ടൈൽപാകി മനോഹരവും ഡെസ്റ്റ്ഫ്രീയും ആക്കി. ബലക്ഷയമുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി.

ശതാബ്‌ദിമന്ദിരം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടങ്ങൾ.

പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം 2017 ൽ പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം. കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക് നിർമ്മിച്ചു നൽകി..

ഐ സ് ഒ 9001 : 2015 അംഗീകരം ലഭിച്ച‌ു.

ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ പാഠ്യേതര പ്രവർത്തനങ്ങൾ, കലോത്സവം, കായിക മേള, സ്കൂൾ മേളകൾ എന്നിവയിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ, ശില്പശാലകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ഐ എസ് ഒ 9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ചപ്പോൾ നാടൊന്നാകെ അതിൽ സന്തോഷിച്ചതും. വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബഹുമതിപത്രം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അനുഗ്രഹവും ആശംസയുമായി അഭിമാനപൂർവ്വം അവർ പങ്കാളികളായതും.

എല്ലാ ഹൈസ്കൂൾ ക്ലാസ്സുകള‌ും ഹൈ-ടെക് ആയി.

വാക്കുകൾക്കപ്പുറം മികവിന്റെ കേന്ദ്രമായിമാറിയ ഇവിടെ 2018-ൽ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനരുത്തി നാൽപ്പത്തിയൊന്ന് ഹൈസ്കൂൾ ക്ലാസ്സ്മുറികളും ഹൈ-ടെക് ആയി.

2000 മുതൽ ക്രമാനുഗതമായി അ‍‍ഡ്മിഷൻ ഉയരുന്നതിനാൽ തുടർച്ചയായി ഡിവിഷൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂ൪, മൈനാഗപ്പള്ളി, തഴവ, പന്മന, തേവലക്കര പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ജനകീയ ഭരണസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്

സ്ക്കൂൾ അഡ്മിഷൻ
വർഷം V VI VII VIII IX X ആകെ
2013 -14 82 89 119 429 385 383 1487
2014 - 15 74 126 146 475 457 408 1686
2015 - 16 93 110 175 465 502 463 1808
2016 - 17 80 165 145 555 488 502 1935
2017 - 18 100 135 197 525 578 501 2036
2018 -19 118 189 194 550 553 586 2190