ആർ. ശങ്കർ

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:സ്വതന്ത്രതാളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് ആർ.ശങ്കർ (1909-1972). മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു. കേരളത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രിയും ഇദ്ദേഹമാണ്. [1][2][3] [4]. [5]

ജീവിതരേഖ

1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കുഴിക്കാലിടവയൽ രാമൻ്റേയും കുഞ്ചാലിയമ്മയുടേയും മകനായി ജനിച്ചു. പുത്തൂർ പ്രൈമറി സ്കൂളിലും കൊട്ടാരക്കര ഇംഗ്ലീഷ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ശിവഗിരി ഹൈസ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

സ്റ്റേറ്റ് കോൺഗ്രസിൻ്റെ പിറവിയോടെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി മാറി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിൽ അടക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ചു. ദിനമണി എന്ന പത്രത്തിൻ്റെ പത്രാധിപരായും പ്രവർത്തിച്ചു.

1948-ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശങ്കർ വിജയിച്ചു. 1949 മുതൽ 1956 വരെ തിരുകൊച്ചി അസംബ്ലിയിൽ അംഗമായി. 1960-ൽ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി, ഡീലിമിറ്റേഷൻ കമ്മീഷൻ, റിഫോംസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.

1960-ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു.

1962-ൽ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ പഞ്ചാബ് ഗവർണറായി ഗവർണറായി നിയമിച്ചപ്പോൾ ശങ്കർ കേരളത്തിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.

1972 നവംബർ 6-ന് ആർ.ശങ്കർ അന്തരിച്ചു[6][7]

സ്വകാര്യ ജീവിതം

ഭാര്യ - ലക്ഷ്മിക്കുട്ടി, മകൻ - മോഹൻ ശങ്കർ


അവലംബം

"https://schoolwiki.in/index.php?title=ആർ._ശങ്കർ&oldid=1836723" എന്ന താളിൽനിന്ന് ശേഖരിച്ചത്