ഗവ.എച്ച് .എസ്.എസ്.കതിരൂര്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) ('ശാസ്ത്രരംഗം2021--22 സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രരംഗം2021--22

സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്രരംഗം പരിപാടിയിൽ പ്രൊജക്റ്റ് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ലേഖനം , ശാസ്ത്രഗ്രന്ഥാസ്വാദനം,  ഗണിത അവതരണം ,എൻറെ ശാസ്ത്രജ്ഞർ ,വീട്ടിൽനിന്നുള്ള ലഘുപരീക്ഷണം ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നം - ഈ പരിപാടികളിൽ കുട്ടികളുടെ  നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടായിരുന്നു.

സബ്ജില്ലാതലത്തിൽ ശാസ്ത്ര രംഗത്തിന്റെ പരിപാടി അവതരിപ്പിച്ചപ്പോൾ നമ്മുടെ സ്കൂൾ കുട്ടികൾ നല്ല മികവുപുലർത്തുകയുണ്ടായി. പ്രോജക്ട് അവതരണത്തിലും, ലഘുപരീക്ഷണത്തിനും നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടുകയുംചെയ്തു.പ്രോജക്ട് അവതരണത്തിൽ നമ്മുടെ സ്കൂളിലെ ശ്രീനന്ദ സബ്ജില്ലാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി അതുപോലെ തന്നെ വീട്ടിൽനിന്നുള്ള ഒരു പരീക്ഷണ ത്തിൽ ആഷികആഷറഫ് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും വീണ്ടും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ അർഹത നേടുകയുണ്ടായി.യു പി വിഭാഗത്തിൽ ഹുസ്ന പി വീട്ടിൽനിന്നുള്ള ലഘു പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനവുംനേടി. ശാസ്ത്രരംഗം പരിപാടി വഴി കുട്ടികളിൽ ശാസ്ത്രബോധവും ചരിത്രബോധവും വളർത്തിയെടുക്കുവാൻ ഏറെ

സഹായിച്ചിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയിട്ടാണ് പ്രൊജക്റ്റ് അവതരണം നടത്തിയത് നമ്മുടെ ഗ്രാമത്തിലേക്ക് നമ്മുടെ ദേശത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ആ പ്രദേശത്തിൻറെ പ്രോബ്ലം എന്താണെന്ന് മനസ്സിലാക്കി കൊണ്ട് ഒരു പ്രൊജക്റ്റ് അവതരിപ്പിക്കുവാൻ നമ്മുടെ സ്കൂളിലെ ശ്രീനന്ദ വി ക്ക് കഴിഞ്ഞു.വളരെ ശ്രദ്ധേയമായ ഒരു പ്രോജക്ട് അവതരണമായിരുന്നു അത്

ശാസ്ത്രരംഗം പരിപാടിയിലൂടെ കോവിഡ് കാലത്തെ വിടവ് നികത്തി കുട്ടികൾക്ക് വിജ്ഞാനബോധവും അതുപോലെതന്നെ പരീക്ഷണ നിരീക്ഷണം നടത്തുവാനും സാധിച്ചു