ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ജലശ്രീ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 21 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-2023

ജല സംരക്ഷണത്തിന് ക്ലബ്ബൊരുക്കി

സ്കൂളിൽ ജലശ്രീ ക്ലബ്ബ് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് പരിസരത്തെ എല്ലാ വീടുകളിലും ശുദ്ധജലം, ജല സംരക്ഷണം, അതിനു വേണ്ട പ്രവർത്തനങ്ങൾ  നടപ്പിലാക്കുക എന്നതാണ് ക്ലബ്ബ്  ലക്ഷ്യം വെക്കുന്നത്. ഇതേ കുറിച്ച്  കോർഡിനേറ്റർ ശരണ്യ എൻ.കെ വിശദീകരിച്ചു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 30 അംഗങ്ങൾ ചേർന്നതാണ് ജലശ്രീ ക്ലബ്ബ്. പെരുവള്ളൂർ ജെ.എച്ച്.ഐ ചിത്രലാൽ ജലജന്യ രോഗങ്ങളെ കുറിച്ച് ക്ലാസെടുത്തു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്ക.പി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, കെ.ഹരിത എന്നിവർ നേതൃത്വം നൽകി.