സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
വിലാസം
എറണാകുളം

സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം
,
എറണാകുളം മാർക്കറ്റ് റോഡ്,കോളേജ് പി ഒ പി.ഒ.
,
682035
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0484 2368322
ഇമെയിൽstmarysekm@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26038 (സമേതം)
എച്ച് എസ് എസ് കോഡ്7073
യുഡൈസ് കോഡ്32080303306
വിക്കിഡാറ്റQ99485951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കൊച്ചി
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ933
ആകെ വിദ്യാർത്ഥികൾ1015
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി ജോസഫ്
പ്രധാന അദ്ധ്യാപികലൗലി പി കെ
പി.ടി.എ. പ്രസിഡണ്ട്‍ടി.ജി മാർട്ടിൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബേബി
അവസാനം തിരുത്തിയത്
02-03-202326038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



റണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് സെന്റ് മേരിസ് വിദ്യാലയം. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ വാണിജ്യ നഗരം എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ ചരിത്രമെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.

ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

ആമുഖം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.

ദർശനം

ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.

മുദ്രാവാക്യം

സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.

ദൗത്യം

ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.

സ്കൂൾ മാനേജ്മെന്റ്

സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭിനയിക്കാനായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. വിമല കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്


ചരിത്രം

നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ അധികാരികൾ എന്നും ശ്രമിക്കുന്നുണ്ട്. ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പ്രവേശനോൽസവം,പരിസ്ഥിതിദിനം,ലഹരിവിരുദ്ധദിനം,ചാന്ദ്രദിനം,,ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,വയോജനദിനം,ഓസോൺ ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. തുടർന്നു വായിക്കുക

നേട്ടങ്ങൾ

2022-2023

*എറണാകുളം ഉപജില്ലാ കലോത്സവത്തിൽ സെന്റ് മേരീസ് സ്കൂൾ അഗ്രിഗേറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം ഓവർ ഓൾ കരസ്ഥമാക്കി.

*കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിൽ *എറണാകുളം ഉപജില്ലയിൽ സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.തുടർന്നു വായിക്കുക

2021-2022

  • അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ആർദ്ര എവി (യുപി വിഭാഗം ) രണ്ടാം സ്ഥാനത്തിന് അർഹയായി
  • ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ യും യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി. തുടർന്നു വായിക്കുക

സ്കൂൾ ഡയറി

2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ

*പ്രവേശനോത്സവം

കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.തുടർന്നു വായിക്കുക

2021-22 വർ‍ഷത്തെ പ്രവർത്തനങ്ങൾ

പുതിയൊരു അദ്ധ്യയന വർഷത്തിലേക്ക് എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സുമനസ്സോടെ, കുഞ്ഞുങ്ങൾക്ക് സ്വാഗതമേകി .അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചമേകി ഒരു നൂറ്റാണ്ടു പിന്നിട്ട എറണാകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര ഗോപുരത്തിന്റെ പ്രവേശനോത്സവത്തിന് ഈ പ്രതികൂല സാഹചര്യത്തിൽ പോലും നിരവധി പ്രമുഖരുടെ സാന്നിധ്യം ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കുകയുണ്ടായി. തുടർന്നുവായിക്കുക

2020-21 വർ‍ഷത്തെ പ്രവർത്തനങ്ങൾ

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി 19 എ പ്ലസും100% വിജയവും സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു. തുടർന്നു വായിക്കുക

2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ

നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.തുടർന്നു വായിക്കുക

2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ

ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് കുട്ടികൾക്കു നല്കിയത്.തുടർന്നു വായിക്കുക

2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ

വയോജനദിനത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശീമുത്തച്ഛൻമാരെ ആദരിച്ചുപോരുന്നു.2017 ലെ വയോജനദിനത്തിൽ സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്ന റവ. സിസ്റ്റർ ലൈബർത്തായുടെ നൂറാം ജൻമദിനം കുട്ടികളോടൊപ്പം ആചരിച്ചു.സിസ്റ്റർ പഴയതലമുറയിലെ പഠനബോധനരീതികളെക്കുറിച്ച് കുട്ടികളോടു സംസാരിച്ചു.കുട്ടികൾ വളരെ താൽപര്യപൂർവ്വമാണ് സിസ്റ്ററിനെ ശ്രവിച്ചത്. 2018 ഡിസംബർ 1ന് എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ മൽസരം പ്ളക്കാർഡ് മൽസരം എന്നിവ നടത്തി. തുടർന്നു വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
  • ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്
  • അഞ്ജു ക്ളീറ്റസ് : ജഡ്ജി
  • ദീപ്തി മേരി വർഗീസ് : എ ഐ സി സി അംഗം
  • സ്ലെഷിൻ സെൽവി : ഐ.ബി.എം.എൻജിനീയർ
  • നിസാ സലീം ന്യൂക്ളിയാർ സയൻസിൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസ് ആൻഡ് എൻജിനീയറിങ് ൽ നിന്നും ഗോൾഡ് മെഡൽ നേടി

ഓൺലൈൻ ഇടം

ഫേസ്ബുക്ക് : https://www.facebook.com/stmaryscghss/

യുട്യൂബ് : https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും കിഴക്കുഭാഗത്തേക്ക് 1 1/2 കിലോമീറ്റർ
  • എറണാകുളം റെയിൽവെ സ്റ്റേഷനിൽ/ എറണാകുളം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (2 കിലോമീറ്റർ)
  • എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു

{{#multimaps:9.981181189062276, 76.27827206896161 | Zoom=15}}

ചിത്രശാല

26038സ്കൂൾതലസയൻസ് എക്സിബിഷൻ.jpg
26038ശിശുദിനാഘോഷം.jpg
26038വയോജനദിനാഘോഷം.jpg
26038ചാന്ദ്രദിനത്തിൽ ചാന്ദ്രമനുഷ്യൻ കുട്ടികളോടൊപ്പം.jpg
26038ലഹരി വിരുദ്ധ ദിനം.jpg
26038പുകയില വിരുദ്ധ ദിനാചരണം.jpg
26038ശിശുദിനറാലി.jpg
26038കൗൺസിലിംഗ്.jpg
26038സാഹിത്യസമാജഉദ്ഘാടനം.jpg
26038യുവജനോത്സവത്തിലെ നൃത്ത മത്സരം.jpg
26038സംഘനൃത്തം.jpg
26038വ്യായാമ പരിശീലനം.jpg
26038തിരുനാൾ മംഗള ഗാനം.jpg
26038സ്വാതന്ത്ര്യ ദിന പോസ്റ്റർ ക്രമീകരണം.jpg
26038സ്വാതന്ത്ര്യദിനാഘോഷം സ്കിറ്റ്.jpg
26038പതാക ഉയർത്തൽ.jpg
26038കമ്പ്യൂട്ടർ പരിശീലനം.jpg
26038മലയാളത്തിളക്കം.jpg
26038ഗണിത ശാസ്ത്രമേള.jpg
26038വിനോദയാത്ര.jpg
26038റെഡ് ക്രോസ്.jpg