ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adarshkp (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

● സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ ഊർപ്പള്ളി എൽ പി സ്കൂൾ രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി.

● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ ഷിഫ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി.

● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു.

● പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും ALL INDIA TALENT CONTEST 2022-23 സ്കോളർഷിപ്പ് നേടുകയും അങ്കിത്, മുഹമ്മദ്റാഫി, അബ്ദുൽ ലത്തീഫ്, ഫാത്തിമ എം പി എന്നിവർ ജില്ലാ തലത്തിൽ ഉന്നത വിജയം നേടിയെടുക്കുകയും ചെയ്തു.