ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ1 - പ്രവേശനോത്സവം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5 - പരിസ്ഥിതിദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

ജൂൺ 5 - വായനദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ വാ.നദിനം ആഘോഷിച്ചു.പുസ്തകപരിചയം,പുസ്തകാസ്വാദനക്കുറിപ്പു തയ്യാറാക്കൽ ഇവ നടന്നു.കുട്ടികൾക്ക് ഇടവേള വായനക്കായി പുസ്തകത്തോട്ടം എന്ന കുഞ്ഞു ലൈബ്രറിയും ആരംഭിച്ചു.വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ ശ്രീ ഷാജു കടയ്ക്കലിന്റെ മാജിക്ക് ഷോയും ഉണ്ടായിരുന്നു.

യോഗാദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ യോഗദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച യോഗാഡാൻസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു

ജൂൺ 26-ലഹരിവിരുദ്ധദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ പൊതുജനങ്ങളുടഡേയും ശ്രദ്ധയാകർഷിച്ചു. ലഹരിവിരുദ്ധമൈം,ഡാൻസ് എന്നിവ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ അനിൽസാറിന്റെ നേതൃത്വത്തിലാണ് നടന്നത്.

കഥോത്സവം-പ്രീപ്രൈമറി'

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ കഥോൽസവം നടന്നു.കെ ജി വിഭാഗം അധ്യാപകരായ ജയയും ലിസയും കുട്ടികളും ചേർന്ന് കഥോൽസവം ഗംഭീരമാക്കി.സ്കൂളിലെ മുതിർന്ന കുട്ടികളഉടേയും അധ്യാപകരുട്യും പൂർണ പിന്തുണയുണ്ടായിരുന്നു.ശാസ്തരസാഹിത്യ പരിഷത്ത് പ്രവർത്തകനും, വിദ്യാഭ്യാസ പ്രവർത്തകനുമായ മടത്തറ ശശിസാറാണ് കുട്ടികളോടൊപ്പം കഥയവതരിപ്പിച്ചുകൊണ്ടും അവരോടൊപ്പം ചേർന്നും പരിപാടി ഉദ്ഘാടനം ചെയ്തത്.

എൽ പി സചിത്രരചന

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്പ്രൈമറി വിഭാഗത്തിൽ അധ്യാപകരുടേയും രക്ഷകർത്താക്കളഉടേയും കൂട്ടായ്മയിൽ സചിത്രരചന പുസ്തകനിർമാണം നടന്നു.കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പ്രവർത്തനങ്ങൾക്കു കഴിയും

ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ബഷീർ അനുസ്മരണപ്രവർത്തനങ്ങൾ നടന്നു.സ്കൂളിലെ തുറന്ന ലൈബ്രറിയിൽ (പുസ്തകത്തോട്ടം)ബഷീർകൃതികൾ പ്രദർശിപ്പിച്ചു.കുട്ടികൾ വേഷത്തിലും, വർത്തമാനത്തിലും ബഷീർ കഥാപാത്രങ്ങളായി മാറി .ബഷീർകൃതികളഉടെ വായനയും നടന്നു.

പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്

ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.

സ്വതന്ത്ര വിജ്‍ഞാനോത്സവം

സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.

വന മഹോത്സവം

വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു.

കരിയർ ഗൈഡൻസ് ക്ലാസ്സ്‌

പാലോട് എംപ്ലോമെന്റ് എക്സ്ചേഞ്ച്ന്റെ ആഭിമുഖ്യത്തിൽ SSLC കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ അസി:സെന്റർ മാനേജർ കം കരിയർ കൗൺസിലർ ഷീന വി. ആർ നയിക്കുന്നു

ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു.

പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഗവ. എച്ച്. എസ്. മടത്തറക്കാണി പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തങ്ങളായ 13 ഇടങ്ങളാണ് കുട്ടികളുടെയും അധ്യാപരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാമിപ്യത്തിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ. എ ഡി. കെ. മുരളി ഉദ്ഘാടനം നിർവഹിച്ചത് . 

സ്വാതന്ത്ര്യദിനം

പ്രിയപ്പെട്ട അധ്യാപകന്റെ പെട്ടന്നുള്ള വേർപാടിൽ അർഭാടം ഇല്ലാതെ സ്വാതന്ത്ര്യ ദിനം

ഓണാഘോഷം

അധ്യാപകദിനം

ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു.

ലോക കാഴ്ചദിനം

ലോക കാഴ്ചദിനവുമായി ബന്ഘപ്പെട്ട് പാലോട് ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ബേബിസാർ ബ്രെയിൽ ലിപി ,ഗണിതക്രിയകൾ ചെയ്യുന്നതിനുള്ളല ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു

പ്രീപ്രൈമറി വരയുത്സവം

പ്രീ പ്രൈമറി വരയുത്സവം 2023 പാലോട് സബ് ജില്ലാ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ കുട്ടികളും രക്ഷകർത്താക്കളും PTA പ്രസിഡന്റും, പ്രീ പ്രൈമറി അധ്യാപകരും പാലോട് Brc അധ്യാപകരായ ശ്രീജ,അനശ്വര, ശ്രീല എന്നിവരും ചേർന്ന് സുരേഷ് സാർ, ലാലു സാർ, സജീദ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.കുട്ടികൾ ഉത്സാഹപൂർവം വരയ്ക്കുകയും മറ്റുവരകൾ ആസ്വദിക്കുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം

തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.

ഗാന്ധിജയന്തി ദിനം

ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം

വാമനപുരം ബ്ലോക്ക്‌ സംഘടിപ്പിച്ച ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം ബോധവൽകരണ ക്ലാസ്സ്‌ ശ്രീ ഹരികുമാർ സാർ നയിച്ചു

കനറാബാങ്ക് സഹായം

കനറാബാങ്ക് തിരുവനന്തപുരം സർക്കിൾ ഞങ്ങളുടെ സ്കൂളിനു നൽകിയ മൂന്നു ലക്ഷം രൂപയുടെ സഹായം ശരിയായി വിനിയോഗിച്ചതിന്റെ ഉദ്ഘാടനവം പ്രിയപ്പെട്ട ..ബഹുമാനപ്പെട്ട വാമനപുരം ബ്ലോക്ക് മെമ്പർ റിയാസ എ നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ് പ്രതീഷ്കുമാർ ജെ അധ്യക്ഷനായിരുന്ന യോഗത്തിൽ കനറാബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഡപ്പ്യൂട്ടി ജനറൽ മാനേജർ പ്രദീപ് കെ എസ് സംസാരിച്ചു .എസ് എം സി ചെയർമാൻ ഉദയകുമാർ,കനറാബാങ്ക് ഉദ്യോഗസ്ഥരായ വിനോദ്,നിധിൻ എന്നിവർ പങ്കെടുത്തു.പ്രീപ്രൈമറി കൂട്ടുകാർ അവർക്ക് ഉപഹാരം സമർപ്പിച്ചു

ക്രിയാത്മകകൗമാരം

ക്രിയത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമനായി ജി എച്ച് എസ് മടത്തറക്കാണിയിലെ ടീൻസ് ക്ലബ്ബ് കുട്ടികൾക്കായി ശിശു സംരക്ഷണ നിയമങ്ങളെപ്പറ്റിയുള്ള ക്ലാസ് ലൈഫ് സ്കിൽ ട്രയിനറായ സെറീന ബീവി നയിച്ചു.ശിശു സംരക്ഷണ നിയമങ്ങൾ എന്തിന് ,സാഹചര്യങ്ങൾ എന്തൊക്കെ ഇവയെകുറിച്ച് ഉദാഹരണസഹിതം പറഞ്ഞുകൊടുത്തു. കുട്ടികളുടെ അവകാശത്തെ എങ്ങനെ സംരക്ഷിക്കാം,ബാലപീഡനം റിപ്പോർട്ട് ചെയ്യൽ,കുട്ടികളെ ദുരുപയോഗം ചെയ്യൽ,ഇത്തരം കാര്യങ്ങളിൽ ആരെയാണ് ബന്ധപ്പെടേണ്ടത് ,എന്ത് വിവരങ്ങളാണ് നൽകേണ്ടത്,എങ്ങനെയെല്ലാം തടയാൻ കഴിയും ഇതെല്ലാം നിയമാവബോധക്ലാസിൽ വിശദീകരിച്ചു.

സ്കൂൾ പാർലമെന്റെ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു.