ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പ‍ുല്ലങ്കോട്

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലങ്കോട്. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു.1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച “ടാഗോർ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല.ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.പിന്നീട് അത് വളർന്ന് ഹയർസെക്കന്ററി സ‍്കൂളായി മാറി.