എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പന്മന

കൊല്ലത്തു നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പത്ത് പ്രശസ്തങ്ങളായ മനകൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

വടക്കുപടിഞ്ഞാറുഭാഗത്ത് കരുനാഗപ്പള്ളി നഗരസഭയും, വടക്കുകിഴക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് തൊടിയൂർ, തെവലക്കര പഞ്ചായത്തുകളും, തെക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും ചവറ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പന്മന പഞ്ചായത്ത് അതിരുകൾ.വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചവറ ബ്ളോക്കിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പഞ്ചായത്താണ് പന്മന. അതേസമയം ഇതേ ബ്ളോക്കിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുമാണിത്. 16.85 ചതുരശ്രകിലോമീറ്ററാണ് പന്മന പഞ്ചായത്തിന്റെ വിസ്തൃതി. ഒരു ചതുരശ്രകിലോമീറ്ററിൽ 3000-ത്തിനടുത്താണ് ഇവിടുത്തെ ജനസാന്ദ്രത. അപൂർവ്വ ധാതുമണൽ കൊണ്ടു സമ്പുഷ്ടമാണ് ഈ പ്രദേശം. ടൈറ്റാനിയം പിഗ്മെന്റ് ഫാക്ടറിയെന്ന വൻകിട വ്യവസായസ്ഥാപനം ഈ പഞ്ചായത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കയർ നിർമ്മാണവും സമുദ്രോൽപ്പന്ന കയറ്റുമതിയുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യതൊഴിൽപ്രധാന പൊതുസ്ഥാപനങ്ങൾ.

പ്രധാന പൊതുസ്ഥാപനങ്ങൾ

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഇന്ത്യൻ റെയർ എർത്ത്സ്

ശ്രദ്ധേയരായ വ്യക്തികൾ

പന്മന രാമചന്ദ്രൻ നായർ, കുമ്പളത്ത് ശങ്കുപ്പിള്ള

ആരാധനാലയങ്ങൾ

പത്മന സുബ്രഹ്മണ്യക്ഷേത്രം, വടക്കുംതല മുസ്ലിംജമാഅത്ത്, പുതുശ്ശേരി കോട്ടമുസ്ലീംജമാഅത്ത്, പനയന്നാർകാവ് ദേവീക്ഷേത്രം, പോരൂക്കര മുസ്ലീംജമാഅത്ത്, കുറ്റിവെട്ടം മുസ്ലീംജമാഅത്ത്, കന്നേറ്റി മുസ്ലീംജമാ അത്ത്, തെങ്ങിൽദേവീക്ഷേത്രം, കാട്ടിൽ ക്ഷേത്രം, കല്ലുംപുറം ഷറഫുൽ ഇസ്ലാം തൈക്കാവ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ