എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
35052 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 35052
യൂണിറ്റ് നമ്പർ LK/2018/35052
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 39
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ ഗോവിന്ദ് പി
ഡെപ്യൂട്ടി ലീഡർ ശിവബാല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജോജോ ജോൺ
26/ 01/ 2024 ന് 35052mihs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽകൈറ്റ്സ് 2022 - 25
  • 2022-2025 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 35 കുട്ടികൾ അംഗത്വം നേടി.
  • 35 കുട്ടികൾക്കും മൊഡ്യൂൾ അനുസരിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Govind P Sivabala S Ashmi Umesh
Albion Sherjith HaranJackson Nila p
Aadhya M Aaron Joseph Abhimanyue S
Anagha A Ananthu V Antony Bennychan
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മാസ്റ്റർ 2
ലിൻസി ജോർജ്ജ് ജോജോ ജോൺ



ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സെപ്റ്റംബർ 2 ശനിയാഴ്ച ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സഅംഗങ്ങളുടെ ക്യാമ്പ് നടന്നു. തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ജോർജ്ജ് കുട്ടി സർ ആണ് ക്യാമ്പ് നയിച്ചത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഓണാവധിക്കാലമായത് കൊണ്ട് തന്നെ ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്. scratch -ൽ തയ്യാറാക്കാനുള്ള ചെണ്ടമേളം , പൂക്കള നിർമ്മാണം , ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഓണം റീൽസ് , ജിഫുകൾ എന്നിവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടത്തപ്പെട്ടത്. ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച് സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ചന്ദ്രയാൻ വിക്ഷേപണദിനാചരണം


ഐ.റ്റി മേള

സബ്‌ജില്ലാതല ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ് അംഗമായ മാസ്റ്റർ അഭിമന്യൂ പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നിർമ്മിതബുദ്ധി- ക്ലാസ്

ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ മറ്റുള്ള കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. 2022 -25 ബാച്ചിലെ അംഗമായ മാസ്റ്റർ ഗോവിന്ദ് . പി മറ്റു കുട്ടികൾക്കായി നിർമ്മിതബുദ്ധി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സ്വന്തമായി തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് ഗോവിന്ദ് ക്ലാസ് നയിച്ചത്.