കുഞ്ഞെഴുത്തുകൾ/സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞെഴുത്തുകൾ

( പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക. )


കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത്, സംയുക്ത ഡയറിക്കുറിപ്പ് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.[1]

* പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്
* സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്

വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:

  • രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.
  • പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നി‌ശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
  • ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.

ഫയൽ ഫോർമാറ്റ്

  • SchoolCode-DistrictCode-NameOfChild
  • ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം

99999-PKD-KUNJ-AKNAM D.jpeg എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)

ഫയൽ അപ്‍ലോഡിങ്ങ്

ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.

  • ഫയലുകൾ അപ്‍ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന കണ്ണി തുറക്കുക.
  • ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.

  • Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.

  • മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക.

പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.

പ്രചരണം

സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്. കുഞ്ഞെഴുത്തുകൾ ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ/സഹായം&oldid=2109063" എന്ന താളിൽനിന്ന് ശേഖരിച്ചത്