കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കാത്തിടാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/കാത്തിടാം പ്രകൃതിയെ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കാത്തിടാം പ്രകൃതിയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിടാം പ്രകൃതിയെ

ഭൂമി യുഗങ്ങളായ് യാത്രചെയ്തീടവേ,
മഹാമാരികൾ മനുഷ്യനെ കാർന്നു തിന്നീടവേ :
വൈറസ്, ബാക്ടീരിയാ സൂക്ഷ്മജീവികൾ:
വസൂരി ,പ്ളേഗ് ഇപ്പോൾ കൊറോണയും
ഭൂലോകമാകെ മരണം വിതച്ചുപോയ്,
മാനവനിന്നും നിലനിൽക്കുന്നു, അറിവിൻ മേന്മയിൽ:
ശുചിത്വവും രോഗപ്രതിരോധവുമായുധമാക്കി.
ശുചിയാക്കണം നാം വീടും ചുറ്റുപാടും,
തടയാം നമുക്കീ വ്യാധി കളെ
മാലിന്യമേറാതെ കാത്തുസൂക്ഷിക്കാം,
വളമായ് മാറ്റിടാം മാലിന്യത്തെ,
പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം ,
പ്രകൃതി സംരക്ഷണം കൈമുതലാക്കാം.
പ്രതിരോധകുത്തുകൾ മുടങ്ങാതെടുത്തിടാം,
വ്യാധിളകറ്റി സുരക്ഷനേടാം.
അറിവു നമുക്ക് പ്രതിരോധമാക്കാം,
ജീവമുകുളങ്ങളെ സംരക്ഷിക്കാം.

പ്രത്യുഷ. ആർ
9A കെ കെ എം ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ,എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത