ഗവ. യു പി എസ് കൊഞ്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജൈവവൈവിധ്യ പാർക്ക്

സ്കൂളിനകത്ത് ഏകദേശം 5 സെന്റ് ഭൂമിയിൽ സർവ്വശിക്ഷ അഭയാൻ ഫണ്ടും പി.റ്റി.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതി ജൈവ വൈവിധ്യ പാർക്ക് സ്കൂളിലേക്ക് കടന്നു വരുന്ന എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. സ്കൂളിലെ പ്രധാന കവാടത്തിന്റെ സമീപത്ത് നിർമ്മിച്ചിട്ടുള്ള ജൈവ പാർക്കിൽ അപൂർവ്വ ഇനത്തിൽ പെട്ട 150 ഓളം ഔഷധ ചെടികളും സസ്യങ്ങളും പൂച്ചെടികളും അലങ്കാര സസ്യങ്ങളുമാണ് നട്ടുപരിപാലിക്കുന്നത്. ആകർഷകമായ ഒരു കുളവും അലങ്കാര മത്സ്യങ്ങളുടെ ശേഖരവും ഈ ജൈവ വൈവിധ്യ പാർക്കിന്റെ ഒരു പ്രത്യേകതയാണ്. ഇത് കാണുന്നതിന് വേണ്ടി തൊട്ടടുത്തുള്ള സ്കൂളിൽ നിന്നും കുടുംബസമേതം തൊട്ടടുത്തുള്ള നിവാസികളും എത്താറുണ്ട്.