ഗവ. യു പി എസ് കൊഞ്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suragi BS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ൽ കുടി പള്ളിക്കൂടമായി ആരംഭിച്ച ഈ പ്രശ്നം പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.