G. U. P. S. Chemnad West

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453 (സംവാദം | സംഭാവനകൾ)
G. U. P. S. Chemnad West
വിലാസം
ചെമ്മനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711453




ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകര്‍ന്ന് 117 വര്‍ഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂള്‍. പൊതു വിദ്യാലയങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വര്‍ഷാവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു വരുന്പോള്‍ അതിനെ ചെറുക്കാന്‍ 10 വര്‍ഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതി ക്ഷേത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്... പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്‍റെ മറ്റൊരു ശക്തി. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിന്‍റെ മേന്മകള്‍ക്ക് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവപച്ചക്കറി കൃ‍ഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളില്‍ കാര്യക്ഷമമായി നടക്കുന്നു. സ്കള്‍ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പഠനയാത്രകള്‍ സ്കൂളിന്‍റെ പ്രത്യേകതയാണ്.

മാനേജ്‌മെന്റ്

ഗവണ്‍മെന്‍റ്

മുന്‍സാരഥികള്‍

സലാലുദ്ദീന്‍ മാസ്റ്റര്‍ ഖദീജ ടീച്ചര്‍ രാഘവന്‍ മാസ്റ്റര്‍ പി എ ജാന്‍സണ്‍ മാസ്റ്റ്ര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. ഹബീബ് റഹ്മാന്‍ (റിട്ടയേര്‍ഡ് എസ് പി) ശ്രീ. സി ടി അഹമ്മദലി (മുന്‍ കേരള മിനിസ്റ്റര്‍) ഡോ. അബ്ദളള നഷീത്ത് സി ആര്‍ (ലക്ച്റര്‍) ശ്രീ. അബ്ദുള്‍ റഹീം (സി ഐ ഓഫ് പോലീസ്)



വഴികാട്ടി

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പി ടി എ, നാട്ടുകാര്‍

"https://schoolwiki.in/index.php?title=G._U._P._S._Chemnad_West&oldid=237221" എന്ന താളിൽനിന്ന് ശേഖരിച്ചത്