സെന്റ് തോമസ് യു പി എസ് പോത്തൻകോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43462 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജൂൺ ഒന്നിന് പ്രവേശനോത്സവ ത്തോടൊപ്പം ഈ അധ്യായന വർഷം ആരംഭിച്ചു . പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി അധ്യാന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്റ്റാഫ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തു. പിടിഎയുടെ ആദ്യ പൊതുയോഗം ജൂലൈ 30ന് ചേരുകയും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. കുട്ടികളെ അച്ചടക്കമുള്ളവരും നേതൃപാടവവും ഉള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ മോർണിംഗ് അസംബ്ലി കൂടുകയും അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ യഥാസമയം നൽകി വരികയും ചെയ്തു .വായന ക്കൊപ്പം ദൈനംദിന സംഭവങ്ങളിൽ ബോധവാന്മാരാക്കാൻ സ്പോൺസർമാരുടെ സഹായത്തോടെ മലയാളമനോരമ യുടെയും വെറുതെയും ഓരോ കോപ്പികൾ വീതം 12 ക്ലാസ് റൂമുകളിലും ലഭ്യമാണ് .ദേശീയ പ്രാധാന്യമുള്ളതും പ്രാദേശികവുമായ എല്ലാ ദിനാചരണങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു വരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ഞങ്ങളുടെ പൂർവ്വവിദ്യാർഥി ശ്രീ സജിത നാസറിന് സ്കൂളിൽ ഹൃദ്യമായ സ്വീകരണം വരവേൽപ്പ് നൽകി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ 2021 22 ബാച്ചിലെ പ്ലസ് ടു എസ്എസ്എൽസി വിദ്യാർഥികളെ പ്രവർത്തന മികവുകൊണ്ട് ഹെഡ്മിസ്ട്രസ് വിഎസ് ത്രേസ്യാമ്മ ടീച്ചറുടെ സാന്നിധ്യത്തിൽ ആദരിക്കുകയും ആശിർവാദ് ആശീർവദിക്കുകയും ചെയ്തു .യുഎസ് സ്കോളർഷിപ്പിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു .ശാരീരികവും മാനസികവുമായ വളർച്ചയും വേഗവും ലക്ഷ്യമാക്കി ഒഴിവുസമയങ്ങളിൽ ഓഖി നാഥൻ അക്കാദമി ഓഫ് മാർഷൽ ആർട്സ് എന്ന സ്ഥാപനം കരാട്ടെ യോഗ പരിശീലനം നടത്തി. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സമയാസമയങ്ങളിൽ നടത്തി .വായനാ വസന്തത്തിന് ഭാഗമായി സംസ്ഥാന സർക്കാർ സ്കൂൾ ലൈബ്രറികൾക്ക് നൽകിവരുന്ന പുസ്തക ഗ്രൗണ്ടിൽ നിന്നും 1,25,000 രൂപ വിലവരുന്ന പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലെ മുതൽക്കൂട്ടായി ബ്ലോക്ക് പ്രോഗ്രാം ഫണ്ടിൽനിന്നും അനുവദിച്ച പതിനായിരം രൂപയും സ്കൂൾ ഫണ്ടിൽ നിന്നും ഉള്ള 5000 രൂപയും ചേർത്ത് വർണ്ണപ്പൂക്കൾ മനോഹരമായ ഒരു ശലഭോദ്യാനം പാർക്ക് .ഉല്ലാസ് കളരി എന്ന പേരിൽ അവധിക്കാല പഠന ക്ലാസ് സംഘടിപ്പിച്ചു.ഫുട്ബോൾ ഹോക്കി ക്രിക്കറ്റ് എന്നീ അത്‌ലറ്റിക് ഇനങ്ങളിൽ ഈ സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു .പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നത് വിപുലമായ ജനകീയ ചർച്ച നടത്തപ്പെടുകയും കുട്ടികളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് രൂപരേഖ പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തു.ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട ആശാൻ സ്മാരകം ശാസ്ത്രകൗതുകം നിറഞ്ഞ പ്ലാനറ്റോറിയം നിയമസഭ ലൈബ്രറിയുടെ ശതാബ്ദി യോഗ ത്തോടനുബന്ധിച്ച് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിക്കപ്പെട്ട ബുക്ക് ഫെയർ എന്നിവിടങ്ങളിലേക്ക് പഠനയാത്രകൾ നടത്തി.