മീഡിയവിക്കി:Uploadtext

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 2 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)


പ്രത്യേക ശ്രദ്ധയ്ക്ക്


സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക

  • ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ചേർക്കരുത്, അവയിൽ ചിത്രത്തിന്റെ മെറ്റാഡാറ്റ (Metadata) ഉണ്ടാവില്ല.
  • WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
  • യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്‍ലോഡ് ചെയ്യാം.
  • നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ, പൊതുസഞ്ചയത്തിലുള്ളതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.
  • ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.

ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.

  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
  • പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക. അതല്ലെങ്കിൽ, ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, pdf, svg.
  • HEIC (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കാം
  • ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.
  • ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം
  • ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
  • കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
  • അപ്‍ലോഡ് ചെയ്ത ഉടനെ തന്നെ, ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 5 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.
"https://schoolwiki.in/index.php?title=മീഡിയവിക്കി:Uploadtext&oldid=2445515" എന്ന താളിൽനിന്ന് ശേഖരിച്ചത്