ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023 - 24

(UP വിഭാഗം )
2023 - 24 അധ്യായന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടന്നു. തുടർന്ന് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1 മണിക്ക് ക്ലബ്ബ് അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ക്ലബ്ബ് തല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ദിനാചരണ പ്രവർത്തനങ്ങൾ

🍀 ജൂൺ 5 ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വിവിധയിനം ഔഷധ സസ്യങ്ങൾ ശേഖരിച്ച് ഒരു ഔഷധത്തോട്ടവും ദശപുഷ്പങ്ങളുടെ ഒരു ഉദ്യാനവും ഒരു ചെറിയ പൂന്തോട്ടവും പരിസ്ഥിതി ദിനത്തിന് നിർമ്മിച്ചു. അതിന്റെ പരിപാലനം ക്ലബ്ബ് അംഗങ്ങളെ ചുമതലപ്പെടുത്തി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. 🍀 ജൂലൈ 21 ചാന്ദ്രദിനം ഈ വർഷത്തെ ചാന്ദ്രദിന പ്രവർത്തനങ്ങൾ ചാന്ദ്രവാരമായാണ് സംഘടിപ്പിച്ചത്. വിവിധയിനം പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. ചാന്ദ്രദിന ക്വിസ്, വിവിധ രാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ ചാർട്ട് പ്രദർശനം, ചുമർ പത്രിക തയ്യാറാക്കി അവതരിപ്പിക്കൽ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ മത്സര ഇനങ്ങളായി സംഘടിപ്പിക്കുകയുണ്ടായി. ജൂലൈ 21 ന് കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു ചാന്ദ്രദിന പ്പാട്ട്, പ്രസംഗം, സ്കിറ്റ്, തുടങ്ങിയവ വളരെ രസകരവും കുട്ടികൾക്ക് വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിനപ്പതിപ്പ് " മായങ്ക് " - അസംബ്ലിയിൽ പ്രകാശനം ചെയ്തു. യു പി വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളെയും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിഞ്ഞു.

🍀 ശാസ്ത്ര മേള കുട്ടികളുടെ ശാസ്ത്രപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിക്കുകയുണ്ടായി. Working Model, Still Model, Experiment, Project തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

🍀ഉപജില്ലാ ശാസ്ത്രമേള ബാലരാമപുരം ഉപജില്ലാ ശാസ്ത്ര മേളയിൽ u p വിഭാഗത്തിൽ നിന്ന് working Model, Still Model, Simple Experiment, Quiz എന്നീ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. Still Model, Simple Experiment, Quiz എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ', working Model - ന് രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ' ഞങ്ങളുടെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സാധിച്ചു. up സയൻസ് വിഭാഗത്തിൽ ഉപജില്ലയിൽ Overall ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ഞങ്ങൾക്ക് സാധിച്ചു.

🍀 പഠനയാത്ര പാഠഭാഗങ്ങളുടെ നേരനുഭവങ്ങൾ ലഭ്യമാക്കുന്നതിനായി സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനയാത്രകൾ സംഘടപ്പിക്കുകയുണ്ടായി. 7ാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് സസ്യങ്ങളിൽ ഗ്രാഫ്റ്റിംഗ് ,ലയറിംഗ്, ടിഷ്യൂകൾച്ചർ തുടങ്ങിയ ആധുനിക മാർഗ്ഗങ്ങളിൽ കൂടി പുതിയ ചെടികൾ ഉല്പാദിപ്പിക്കുന്ന രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി 7-ാം ക്ലാസിലെ വിദ്യാർത്ഥികൾ വെള്ളായണി കാർഷിക കോളേജ് സന്ദർശിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ അറിവ് നേടിയെടുക്കുന്നതിനുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ Exhibition ആയ Global Science fest -കാണുവാൻ up വിഭാഗം കുട്ടികൾക്ക് സാധിച്ചു -

🍀 സയൻസ് fest 5 മുതൽ 7-ാം ക്ലാസുവരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് സയൻസ് fest സംഘടിപ്പിക്കുകയുണ്ടായി. പ്രോജക്ട് ,സയൻസ് ക്വിസ് എന്നീ വിഭാഗങ്ങളിൽ ക്ലാസ്തലം സ്കൂൾ തലം എന്നിങ്ങനെ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിനും പ്രോജക്ടിനായി ഓരോ വിഷയങ്ങൾ നൽകുകയും അതിൻ്റെ വിവിധഘട്ടങ്ങൾ എന്തെല്ലാമാണെന്ന് അധ്യാപകർ തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ സ്വയം data Collect ചെയ്ത് Project ക്ലാസിൽ അവതരിപ്പിച്ചു. അതിൽ നിന്ന് മികച്ചെ കുട്ടികളെ Select ചെയ്യുകയും സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. 7ാം ക്ലാസിലെ സ്കൂൾ തല വിജയിയെ BRC തലത്തിലേക്ക് തിരഞ്ഞെടുത്തു. ക്ലാസ്തല ക്വിസ് മത്സരം കുട്ടികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളിൽ കൂടിയായിരുന്നു. ഓരോ ക്ലാസിലെയും വിജയികളെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി. 7-ാം ക്ലാസിലെ മികച്ച വിദ്യാർത്ഥിയെ BRC തലത്തിലേക്ക് അയച്ചു. ക്ലാസ്തല പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു പ്രദർശനവും സംഘടിപ്പിച്ചു.

🍀 പഠനോത്സവം ഒരു വർഷത്തെ പഠന പ്രവർത്തനങ്ങൾ കുട്ടികളിൽ എത്രത്തോളം എത്തി എന്നതിൻ്റെ പ്രതിഫലനമാണ് പഠനോത്സവം 'ശാസ്ത്ര വിഭാഗത്തിൽ കുട്ടികൾ പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയും Skit കൾ അവതരിപ്പിച്ചും മികച്ച പ്രകടനം കാഴ്ചവച്ചു.

ദിനാചരണങ്ങൾ, . ക്ലബ്ബ് തല പ്രവർത്തനങ്ങൾ,മേളകൾ തുടങ്ങി എല്ലാ വിദാഗത്തിലും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി വിജയികളാക്കാൻ സയൻസ് ക്ലബ്ബിന് സാധിച്ചു.

സയൻസ് അധ്യാപകർ