ജി എച്ച് എസ് മരത്തംകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limi Davis (സംവാദം | സംഭാവനകൾ) (കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്)

മരത്തംകോട്

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്.