ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

. കോട്ടയം നഗരിയിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ‍ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത് വയലുകളും പുഴകളും കൈത്തോടുകളും നിറ‍ഞ്ഞ മനോഹരമായ നെൽപ്പാടങ്ങളും ഒത്തുചേർന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കുമരകം തിരുവാർപ്പ് റോഡിനോടു ചേർന്ന് അതിപ്രശസ്തമായ തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാർഡുകൾ ഉതിൽ ഉൾപ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ പല തിർത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയിൽ സ്ഥിതി ചെയ്യുയന്നു.അവയിൽ പ്രധാനങ്ങളാണ് ശാസ്താംകാവ്,ചെറുകരകാവ്,തിരുനക്കരതേവരെ ആറാട്ടുകുളിപ്പിക്കുന്ന അമ്പലക്കടവ്ക്ഷേത്രം,പുളിനാക്കൽപ്പള്ളി എന്നിവ.

കാരാപ്പുഴ - അടിസ്ഥാനവിവരങ്ങൾ

ചരിത്രം

തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക  പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് .

ഭൂമിശാസ്ത്രം

കാരാപ്പുഴയുടെ കിഴക്ക് ഭാഗം കോട്ടയം പട്ടണവും പടിഞ്ഞാറ് തിരുവാർപ്പ് പ്രദേശവും തെക്ക് പുത്തനങ്ങാടിയും വടക്ക് കോടിമതയും നിലകൊള്ളുന്നു

കാരാപ്പുഴയുടെ സാംസ്‌കാരിക മുഖം

സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് കാരാപ്പുഴ .ഒത്തിരി ആരാധനാലയങ്ങൾ ഇവിടെ കാണാം.

പ്രധാനപൊതുസ്ഥാപനങ്ങൾ
  • ഗവണ്മെന്റ് സ്കൂളുകൾ
  • ബാങ്കുകൾ .
  • സ്വകാര്യ ആശുപത്രികൾ etc