ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ജലശ്രീ ക്ലബ്ബ്

ഹ്രസ്വചിത്ര മത്സരം വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും

--------------------------------------

     ആരോഗ്യം ,കുടിവെള്ളം ,ഭൂജല പരിപോഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തുവാൻ ലക്ഷ്യമിട്ട് ജൽ ജീവൻ മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കാസർഗോഡ് ജില്ലയിൽ നിന്നും വിജയികളായ വിദ്യാലയങ്ങൾക്കുള്ള അനുമോദനയോഗവും ക്യാഷ് അവാർഡ് വിതരണവും 2024 ജനുവരി 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ ചെമ്മനാട് വെസ്റ്റ് പ്രധാന അധ്യാപകൻ ശ്രീ പിടി ബെന്നി മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ആർ ഡബ്ല്യു എ റീജിയണൽ പ്രോജക്ട് ഡയറക്ടർ ശ്രീ അബ്ദുൽ ജലീൽ ഡി.വി റിസൾട്ട് പ്രഖ്യാപനം നടത്തി .ചെമ്മനാട് ജിയുപിഎസ് ഒന്നാം സ്ഥാനവും ജി എം യു പി സ്കൂൾ പള്ളിക്കര രണ്ടാം സ്ഥാനവും ജി എഫ് എച്ച്എസ്എസ് ബേക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉദ്ഘാടകനായ ശ്രീ  ദിലീപ് കെ കൈനിക്കര ഐഎഎസ് ( കാസർഗോഡ് അസിസ്റ്റൻറ് കളക്ടർ) ൻ്റെ സാന്നിധ്യം കൊണ്ട് മഹനീയമായ വേദിയിൽ മുഖ്യാതിഥിയായി ശ്രീ എൻ നന്ദികേശൻ (വിദ്യാഭ്യാസ ഡയറക്ടർ കാസർഗോഡ്) അവറുകളും അവാർഡ് ദാനത്തിനായി ശ്രീ അഗസ്റ്റിൻ ബർണാഡ് (AEO കാസറഗോഡ്) അവർകളും സന്നിഹിതരായി .ശ്രീ മൻസൂർ കുരിക്കൾ,ശ്രീമതി.രമാ ഗംഗാധരൻ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വേദിയെ സമ്പന്നമാക്കി.അനുമോദന പ്രസംഗങ്ങളും അവാർഡ് ദാനവും നടന്ന ചടങ്ങിൽ ചെമ്മനാട് വെസ്റ്റ് ആദിത്യ മര്യാദകൾ കൊണ്ട് സമ്പന്നമാക്കി, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

ബഡിങ് റൈറ്റേഴ്സ്

ബഡിങ് റൈറ്റേഴ്സ് വായന കൂട്ടം റൈറ്റേഴ്സ് ലൈബ്രറി കൗൺസിലിനെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 31 ബുധനാഴ്ച സ്കൂൾ തല വായനാക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു കവിയും ഡോക്ടർ വിനോദ് കുമാർ പെരുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു എഴുത്തിന്റെയും വായനയുടെയും ലോകത്തിൻറെ വാതായനങ്ങൾ കുട്ടികൾക്ക് മുൻപിൽ തുറന്നു കാട്ടാനും രചനാപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും ഉതകുന്ന പരിപാടിയായി മാറി. പ്രധാന അധ്യാപകൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് അധ്യക്ഷസ്ഥാനവും വഹിച്ചു അധ്യാപകരിലെ എഴുത്തുകാരനായ ബെന്നി മാഷിനെയും കുട്ടിയെഴുത്തുകാരൻ ഷുക്കൂർ അഹമ്മദിനെയും യോഗത്തിൽ ആദരിച്ചു പ്രസ്തുത പരിപാടിയിൽ പുസ്തകപരിചയം പതിപ്പ് പ്രകാശനം പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു നൽകിയ ആവിഷ്കാരം കുട്ടികൾ അവതരണ മികവുകൊണ്ട് വേദിയെ സമ്പന്നമാക്കി സ്റ്റാഫ് സെക്രട്ടറി ആശംസയും സ്കൂൾ ലീഡർ ജുമാ ന്യൂസ് നന്ദിയും പറഞ്ഞു.

ലോക മാതൃഭാഷാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭാഷ അതിൻറെ എല്ലാ ഗുണങ്ങളോട് കൂടിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആയി

21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി.