എ.എം.എൽ.പി.എസ്.പള്ളപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 22 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19522 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-03-201719522




ചരിത്രം

ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതല്‍ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദന്‍ മാസ്റ്ററും വിദ്യാഭ്യാസ തല്‍പരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേര്‍ന്ന് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. ഇ രാഘവന്‍ മാസ്റ്റര്‍, കാതറീന്‍ ടീച്ചര്‍ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതില്‍ ഏച്ചു നായരുടെ നിര്യാണ ശേഷം മകള്‍ ടി വി പത്മിനി ജനാര്‍ദ്ദനനാണ് മാനേജര്‍. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റര്‍ എ വി വേണുഗോപാലന്‍ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോള്‍ ഹെഡ്മിസ്ട്രസ്. ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര്‍ വിവിധ മേകലകളില്‍ ഉന്നത നിലകളില്‍ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാന്‍, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവില്‍ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുല്‍ മജീദ്, ഷൈലജ മണികണ്ഠന്‍, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശന്‍, അറിയപ്പെട്ട കലാകാരന്‍ കലാഭവന്‍ അഷ്റഫ്, അബുദാബി കെ എം സി സി ജനറല് സെക്രട്ടറി അശ്റഫ് പൊന്നാനി തുടങ്ങി ഈ നിര നീണ്ടതാണ്. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിന്‍റെ ചരിത്രം സമ്പന്നമാണ്. യു കല്യാണി, പി കമലാക്ഷി, യു പാറുക്കുട്ടി അമ്മ, കെ സരോജിനി, എടപ്പാള് സ്വദേശി കെ കാര്ത്യായനി, പി വി ജാനകിക്കുട്ടി അമ്മ, കെ രാഘവപ്പണിക്കര്, ഒ ഡി ത്രേസ്യാമ്മ, ആനന്ദവല്ലി ടീച്ചര്, പത്മജ ടീച്ചര്‍, സോമാവതി ടീച്ചര്‍,കന്യാകുമാരി സ്വദേശിയായിരുന്ന മുത്തുകൃഷ്ണന്‍ മാസ്റ്റര്‍, ചാത്തന് മാസ്റ്റര്, കൊല്ലന്പടി സ്വദേശി ശ്രീധരന് മാസ്റ്റര്, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍(പുറങ്ങ്) കവയത്രിയായ എസ് ജയശ്രീ ടീച്ചര്‍, ലൈല ടീച്ചര്‍ തുടങ്ങിയവര്‍ ഇതിനകം വിരമിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന്റെ മുഖഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് സ്കൂള് മാനേജറും പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

എട്ട് ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ്

തുണി സഞ്ചി വിതരണം
indepandace day janamythri police
bhinna sheshidinacharanam
ഗുരുവന്ദനം

പ്രമാണം:19522-09.jpg പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.

ശാസ്ത്രക്ലബ്ബ്

ഈ വര്‍ഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയന്‍സ് കളക്ഷന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നടി. ചാര്‍ട്ട് സിമ്പിള്‍ എക്സ്പിരിമെന്‍റ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കണ്‍വീനര്‍.

  • കായിക ക്ലബ്ബ്
കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള്

കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എല്‍ പി സ്കൂളിന്‍റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാന്‍ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി കായിക മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വര്‍ഷമായി ഉപജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുന്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോണ്‍ ആണ് കായിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള് ആഹ്ലാദപ്രകടനത്തില്
  • ഗണിത ക്ലബ്ബ്

ഗണിതശാസ്ത്ര മേഖലയില് കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങള് ഒരുക്കി വരുന്നു. ഉപജില്ലാ ഗണിത മേളയില് വര്ഷങ്ങളായി സ്റ്റില് മോഡലില് സമ്മാനം നേടി വരുന്നു. ലൂസി ടീച്ചര്, റിയാസ് മാസ്റ്റര്, റെയ്സി ടീച്ചര് എന്നിവരാണ് നേതൃത്വം നല്കുന്നത്.

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. വിദ്യാരംഗം കൺവീനർ റഫീഖ്, ബാലസഭാ കൺവീനർ ദിപു ജോൺ, ജൂലിഷ് എബ്രഹാം എനിനവര് പ്രസംഗിച്ചു. വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

  • അറബിക് ക്ലബ്ബ്

അറബിക് പഠനത്തില് കൂടുതല് മുന്നേറുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ക്ലാസ്സ്റൂം പതിപ്പുകള് പുറത്തിറക്കുന്നു. ക്വിസ് മത്സരങ്ങള് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സ്കൂള് തല അറബിക് കലോത്സവത്തില് കൈയെഴുത്ത് മത്സരത്തില് അഫീഫ 4 എ, ക്വിസ് മത്സരത്തില് അഫീഫ 4 എ, പദ്യം ചൊല്ലലില് ഫാത്തിമത് സന വി 4എ, അഫീഫ 4എ, കഥാകഥനത്തില് ആയിശ തെസ് ലി 4 എ, ഖുര്ആന് പാരായണത്തില് അബ്ദുല് വാഹിദ് 3 ബി, പദനിര്മ്മാണത്തില് ഫാത്തിമത് നുനു 1 ബി എന്നിവര് ജേതാക്കളായി. ഉപജില്ലാ തലത്തിലും ഇവര് മികച്ച ഗ്രേഡ് കരസ്ഥമാക്കി. സംഘഗാനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബിക് അധ്യാപകരായ റഫീഖ്, ഷഹീന എന്നിവരാണ് നേതൃത്വം.

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റില്‍ നിന്ന് കൊല്ലന്‍പടി റോഡില്‍ പള്ളപ്രം പാലത്തിനരികെ. കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളില്‍ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ കുറ്റിപ്പുറം.17km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" {{#multimaps: 10.767919, 75.929606 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=351684" എന്ന താളിൽനിന്ന് ശേഖരിച്ചത്