ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കണ്‍വീനര്‍: ചിത്ര. എം

ജോയിന്‍റ് കണ്‍വീനര്‍: ബീരാന്‍കോയ. ടി

സ്റ്റുഡന്‍റ് കണ്‍വീനര്‍: അജിത്ത് -9 എഫ്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനസ് ബാന‌ു -7 ബി


പരിസ്ഥിതിയുടെ മൂല്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിനുണ്ട്. ദിനാചരണങ്ങളും ക്ലബ്ബ് പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയോടു കൂടി ഈ ക്ലബ് നടത്തി വരുന്നുണ്ട്.

ജൂണ്‍5 – പരിസ്ഥിതിദിനത്തില്‍, പരിസ്ഥിതി ക്ലബ്ബിനു കഈഴില്‍ അസ്സംബ്ലി കൂടി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി, വൃക്ഷത്തൈവിതരണം നടത്തി, സ്കൂളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ് മത്സരം എന്നിവ നടത്തി.

                                                                       പരിസ്ഥിതി ദിനം
                                                           


പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴയിലേക്ക് നടത്തിയ പിക്നികും അവിടെ വച്ചുകിട്ടിയ ക്ലാസ്സും കുട്ടികള്‍ക്ക് നല്ലൊരനുഭവമായിരുന്നു.


                                                                       പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടന്ന പിക്നിക്                                               
                                                


ഒക്ടോബര്‍2 - ഗാന്ധിജയന്തിദിനത്തില്‍ പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ സ്കൂളിലും പരിസരത്തും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു.

                                                                   ഗാന്ധിജയന്ദിദിനം 
                                                          


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു.

                                                                                      കാര്‍ഷിക ശില്പശാല 
                                                     


മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിനായിരുന്നു.