എം എം എച്ച് എസ് എസ് ഉപ്പൂട്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 5 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41026 (സംവാദം | സംഭാവനകൾ)
എം എം എച്ച് എസ് എസ് ഉപ്പൂട്
വിലാസം
ഉപ്പൂട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-07-201741026



ചരിത്രം

കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം 90 മുതല്‍ 100 വരെയെത്തി. ഈ വര്‍ഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയര്‍സെക്കന്ററി തലത്തിലും വിജയെസതമാനം ഭേദപ്പെട്ട നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളില്‍ ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ 254 കുട്ടികളും ഹയര്‍സെക്കന്ററി തലത്തില്‍300കുട്ടികളും സ്കൂള്‍ തലത്തില്‍ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എല്ലാ ക്ലബുകളിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഓരോ ക്ലബിലും ഉപയുക്തമായ പഠനയാത്രകള്‍ ഒരുക്കുന്നു. ക്ലബ്ബുകള്‍ എല്ലാം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ ഭാഗമായി ശാസ്താംകോട്ട കായലിനെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനായി ഒരു പഠനയാത്ര പോകുകയും തടാകസംരക്ഷണ സമിതി ചെയര്‍മാനുമായി ഒരു അഭിമുഖം നടത്തുകയും കുട്ടികള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഈസ്റ്റ് കല്ലട എസ് ഐ സ്കൂളില്‍ വരികയും ട്രാഫിക് നിയമക്ലാസ്സ് എടുക്കുകയും കേരളാപോലീസിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ട്രാഫിക് ബോധവല്‍കരണ ഡോകുമെന്റെറി പ്രദര്‍ശനം നടത്തുകയും ചെയ്തു. ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയുര്‍വേദത്തെ ക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനു വേണ്ടി ഐക്കരഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമയായ ശ്രീ മുരളീധരന്‍ നായരുമായി ഒരു അഭിമുഖ ക്ലാസ്സ് സ്കൂളില്‍ സംഘടിപ്പിച്ചു. ഇതില്‍ ആയുര്‍വേദത്തെക്കുറിച്ച് ഒരു വിശദവിവരണവും ഔഷധസസ്യങ്ങളുടെ പരിചയപ്പെടലും നടന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ വച്ച് നടത്തിയ ചെറിയ ഒരു മല്‍സരപരീക്ഷയില്‍ വിജയിച്ച കുട്ടികളെയും കൊണ്ട് ഔഷധശാല സന്ദര്‍ശിക്കുകയും കൂടുതല്‍ ഔഷധസസ്യങ്ങളും മരുന്ന് നിര്‍മ്മാണവും പരിചയപ്പെട്ടു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ക്ലാസ്സുകളുടെയും പഠനപ്രവര്‍ത്തനങ്ങളെയും പഠനോപകരണങ്ങളെയും യോജിപ്പിച്ചുകൊണ്ട് ഒരു വലിയ പ്രദര്‍ശനം ജനുവരി 30,31 തീയതികളില്‍ നടന്നു. ഇത് ലോക്കല്‍ ടീവി വഴി ഫെബ്രുവരി 2 ന് റിപ്പോര്‍ട്ട് ചെയ്തു.ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ 10-ാം സ്റ്റാഡേര്‍ഡിലെ കുട്ടികളും അദ്ധ്യാപകരും കുളത്തൂപ്പുഴ,പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ,ശുചീന്ദ്രം,കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി.1 മുതല്‍ 9വരെ ക്ലാസ്സുകളില്‍ നിന്നും മറ്റൊരു സംഘം അന്നേ ദിവസം തന്നെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം,റ്റി.വി.എം.പ്ലാനറ്റേറിയം,മ്യൂസിയം,ശംഖുമുഖം,വേളി എന്നീ സ്ഥലങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തി. സയന്‍സ് ക്ലബ്ബിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടികളുമായി കൊല്ലത്തു നടന്ന " ഫ്ളവര്‍ ഷോ" കാണുന്നതിനായി പോയിരുന്നു. ഇത് കുട്ടികള്‍ക്ക് പ്രകൃതിയെ കൂടുതല്‍ ഇഷ്ടപ്പെടുവാനും ചെടികള്‍ വെച്ചു പിടുപ്പിക്കാനുമുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാനും സാധിച്ചു.

മാ‌നേജിംങ് കമ്മിറ്റി

എം വിജയമ്മ , കെ എസ് രവീന്ദ്രന്‍ നായര്‍, എം വത്സലാദേവി , ​എം സുലതിമണി അമ്മ

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .സദാശിവന്‍ പിള്ള,ശ്രീ. ജോര്‍ജ്ജ് , ശ്രീ . ശിവരാമകുറുപ്പ്.പി.കെ,ശ്രീ . പരമേശ്വരന്‍പിള്ള , ശ്രീ. സുഭദ്രാമ, ശ്രീ. ചന്ദ്രശേഖരന്‍പിള്ള എന്നിവരായിരുന്നു.

മുന്‍ കാല അദ്ധാപകര്‍  : എന്‍ വിജയന്‍കുട്ടി , എന്‍.വി.തങ്കമ്മ , ബീ.സുഭദ്രാമ , ടി.കെ.ഗോപാലകൃഷ്ണന്‍പിള്ള , എം.വത്സലാദേവി , എം. വിജയമ്മ , എസ്.സതിയമ്മ , കെ. ഭവാനിയമ്മ , കെ. സരസ്സമ്മ , ഇ. ശാന്തി , ജോര്‍ജ്ജ് , വി. സുഭദ്ര , കെ.സുജാതകുഞ്ഞമ്മ, കെ.ശാന്തകുമാരിഅമ്മ , ബി. ജോണ്‍ , ശ്രീദേവിഅമ്മ , കെ.പ്രസ്സന്നകുമാരി , പി. ഭാരതിഅമ്മ , എസ്. രാധാമണിഅമ്മ , ജി. ജോര്‍ജ് , മുളവന ഭാസ്കരന്‍ നായര്‍ , കോമളവല്ലി , മഹിളാമണിഅമ്മ എന്നിവരായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വളരെ മികച്ച നിലയിലെത്തിയിട്ടുള്ള പല വിദ്യാര്‍ത്ഥികളും ഉണ്ട്.

  • മോഹന്‍ ഫിലിപ്പ്( 1998 ല്‍ ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി)

വഴികാട്ടി

കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും പള്ളിക്കവിള എന്ന സ്ഥലത്തെത്തുക .അവിടെ നിന്നും വടക്കോട്ട് 150 മീറ്റര്‍ നടക്കുക.അവിടെ സ്കൂളിന്റെ ബോര്‍ഡ് കാണാം.ആ വഴിയിലൂടെ സ്കൂളിലേക്ക് കടക്കാം