എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasudevantsr (സംവാദം | സംഭാവനകൾ)
എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര
വിലാസം
ചേലക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-2009Vasudevantsr



ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ .കോണ്‍വെന്റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്൰ദൈവദാസന്‍ ഫാ൰ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.

ചരിത്രം

1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍‍ ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല് യു.പി.സ്കൂളായും 1945ല് കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്ത്തി.ഭരണ സൗകര്യം മുന്‍നിര്ത്തി 1961ല് എല്.പി. സ്കുള് വേര്തിരിഞ്ഞ് പ്രവര്ത്തനമാരംഭിച്ചു.1955ല് ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്ശിക്കുവാന് ഇടയായി എന്നത് പ്രത്യേകം സ്മ‍ര്ത്തവ്യമാണ‍്. സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുന്‍വശത്ത് തണല് മര‍ങ്ങളോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • കെ.സി.എസ്.എല്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ തൃശ്ശൂര്‍ നവജ്യോതി എഡ്യുക്കേഷണല് ഏജന്സിയാണ‍് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്൰നിലവില്‍ 13 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്.സി.സാറാ ജെയിന് കോര്പ്പറേറ്റ് മാനേജറായും സി.അലീന ലോക്കല് മാനേജറായും പ്രവര്ത്തിക്കുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക ശ്രീമതി.സെലിന് വി.എ. ആണ‍്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1930 - 40 റവ. സി. ജര്മാന
1940 - 70 റവ. സി.ആര്‍‍ക്കേ‍ഞ്ചല്
1970 - 76 റവ. സി.അനസ്താസിയ
1976 - 82 റവ. സി.ഫ്ളാവിയ
1982 - 91 റവ. സി.ഫെറെറിസ്
1991 - 92 റവ. സി.വലന്സിയ
1992 - 94 റവ. സി.ട്രീസ സെബി‍
1994 - 98 റവ. സി.ഫ്രാന്സി
1998 - 2001 റവ. സി.ജെസ്സി തേറാട്ടില്
2001 - 2003 റവ. സി.സിസി ജോര്ജ്ജ്
2003 - 2008 റവ. സി.ശാന്തി ജോസ്
2008 - ശ്രീമതി.സെലിന് വി.എ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സുമംഗല‍ കെ.പി. - 1971 എസ്. ‍എസ്.എല്.സി. ബാച്ചിലെ ഒമ്പതാം റാൃങ്ക് ജേതാവ്
  • ‍ജയശ്രീ സി. - ‍1988 എസ്. ‍എസ്.എല്.സി. ബാച്ചിലെ പത്താം റാൃങ്ക് ജേതാവ്
  • ശ്രീജ ആര്.‍ - 1996 ‍എസ്. ‍എസ്.എല്.സി. ബാച്ചിലെ പതിനഞ്ചാം റാൃങ്ക് ജേതാവ്
  • ധന്യ കെ. - 1999 എസ്. ‍എസ്.എല്.സി. ബാച്ചിലെ മൂന്നാം റാൃങ്ക് ജേതാവ്
  • ശ്രീമതി സെലിന് വി.എ. - സ്‍കൂളിന്റെ ഇപ്പോഴത്തെ സാരഥി.
  • സി.ഗ്രേയ്സീ കെ.സി - എല്.എഫ്.സി..ജി.എച്ച്.എസ്. ഒളരിക്കരയിലെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.