ജി.എച്ച്.എസ്സ്. ഊരമന

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

http://www.schoolwiki.in/index.php/GHSS_OORAMANA

ജി.എച്ച്.എസ്സ്. ഊരമന
വിലാസം
ഊരമന

ഊരമനപി.ഒ,
മൂവാറ്റൂപൂഴ
,
686663
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0485-2870498
ഇമെയിൽghssooramana28047@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല മൂവാറ്റൂപൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സിന്ധു
പ്രധാന അദ്ധ്യാപകൻശ്രീ ഉണ്ണിക്കൃഷ്ണൻ വി പി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന്‌ ഒരു കിലോമീറ്റർ തെക്കുമാറിയാണിത്‌. ഏകദേശം ഒൻപത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത്‌ അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാർ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേർന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ ആയി മാറി.

ചരിത്രം

പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്‌കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. ഏകദേശം 95 വർഷങ്ങൾക്കുമുമ്പ്‌ ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു. ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി, ഡെ. കെ.എം. ജോർജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌. ശതാബ്‌ദിയോട്‌ അടുത്തുനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂർണ്ണ വളർച്ചയിലെത്തിക്കുവാൻ സാരഥികളായി പ്രിൻസിപ്പാൾ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും,

സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു. ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി, ഡെ. കെ.എം. ജോർജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._ഊരമന&oldid=389201" എന്ന താളിൽനിന്ന് ശേഖരിച്ചത്