സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
05:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
വിലാസം
കിളിയന്തറ

കിളിയന്തറ പി.ഒ,
കണ്ണുർ
,
670706
സ്ഥാപിതം1 - 06 - 1953
വിവരങ്ങൾ
ഫോൺ0490 2420166
ഇമെയിൽstthomas_hs@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈകൂസ്ൾ
മാദ്ധ്യമംമലയാളം, ഇഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി.ജോസ് ജോസഫ്‌
പ്രധാന അദ്ധ്യാപകൻശ്രി.വി റ്റി ജോസഫ്‌
അവസാനം തിരുത്തിയത്
26-09-2017Visbot



കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കിളിയന്തറ, സെന്റ് .തോമസ് ‍ഹൈസ്കൂൾ.മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള മേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1949-ൽ ആരംഭിച്ച കിളിയന്തറ സെൻറ്. മേരീസ് ഇടവകയൂടെ ആഭിമുഖ്യത്തിൽ ബഹു.തോമസ് പള്ളത്തുക്കുഴിഅച്ചന്റെ മേൽനോട്ടത്തിൽ 1953-ൽഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. മാർ.തോമസ്ളീഹായുടെ ഭാരത പ്രവേശനത്തിന്റെ ശതാബ്ദി സ്മരണയ്ക്കായി സ്കൂളിന് സെൻറ്.തോമസിന്റെ നാമധേയം നല്കി. 1957-ൽ എൽപി സ്കൂളായും 1964-ൽഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യത്തെ മാനേജരായി റവ. .ഫാദർ. തോമസ് . പള്ളത്തുക്കുഴിയും ആദ്യ പ്രധാനഅദ്ധ്യാപകനായി റവ. .ഫാദർ. തോമസ് മാംപുഴക്കലും സേവനം അനുഷ്ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

കർണ്ണാടക അതിർത്തിയോടുചേർന്ന് 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 250 m . നീളമുള്ള ഹൈസ്കൂൾകെട്ടിടത്തിന് 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിലുണ്ട്. കൂടാതെ വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

    • ഗൈഡ്സ്.സ്കൌട്ട്,ജെ .ആർ .സി
  • .സ്പോർട്ട്സ്-ഫുഡ്ബോൾ,വോളിബോൾ,അത്ലറ്റിക്സ് *
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് വലിയമറ്റം, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് വലിയകണ്ഠത്തിലും, പ്രധാന അദ്ധ്യാപകൻ. ശ്രി.പി.സി. ജോ൪ജ് . ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1964 - 1969 : റവ. .ഫാദർ. തോമസ് മാമ്പുഴക്കൽ , 1969 - 1975 :റവ. .ഫാദർ. മാത്യു മേക്കുന്നേൽ, 1975 - 1978 : റവ. .ഫാദർ.ജോൺ മണ്ണനാൽ, 1978 - 1980 :ശ്രി. ബാബുക്കുട്ടി , 1980 - 1988 :ശ്രി. എം. ജെ .ജോസഫ്, 1/04/88 - 1/06/1988 : ശ്രി. കെ. ജെ . ജോർജ്, 1/06/88 - 31/01/1988 :ശ്രി. കെ. സി. ജോസഫ് , 1988- 1992 : ശ്രി. കെ. ജെ . ജോർജ് , 1992 - 1993 : ശ്രി. കെ. സി. ജോസഫ് , 1993 - 1994 : ശ്രി. കെ. സി. ജേക്കബ്. , 1994 - 1996 : ശ്രി. കെ. സി. ജോസഫ് , 1/04/96- 1/06/96 : ശ്രി. പി. വി. ജോസഫ് , 1996 - 1998 : ശ്രി. കെ. എ. ഉലഹന്നാൻ , 1/07/97 - 18/10/97 : ശ്രി.എം. എം. വർക്കി , 1998 - 2001 : ശ്രി. പി. വി. ജോസഫ് , 2001-2002 : ശ്രി. റ്റി. സി. തോമസ് , 2002 - 2004 : ശ്രി. സി.എൻ. നൈനാൻ , 2004- 2006 : ശ്രിമതി. വൽസമ്മ ജോർജ് , 2006- 2008 : ശ്രി. പി. റ്റി. ബേബി , 2008 - 2010 : ശ്രി. സി. ചന്ദ്രൻ. 2010 -0211 :ശ്രി. പി.സി.ജോർജ് 2011-2014:ശ്രി.എൻ .വി ജോസഫ്‌ 2014- :വി. റ്റി.ജോസഫ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ .സണ്ണി ജോസഫ്‌. എം .എൽ .എ

വഴികാട്ടി

  1. തിരിച്ചുവിടുക സെന്റ്‌. തോമസ്. എച്ച്.എസ്.എസ് കിളിയന്തറ