ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

'വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്

                                              'മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........'

ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മേരി ക്യൂറിയുടെ അനുസ്മരണം വേറിട്ട അനുഭവമാക്കി രാജാസിലെ വിദ്യാർത്ഥികളും അധ്യാപകരും. ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നോബൽ സമ്മാനം നേടി ശാസ്ത്ര ലോകത്തിൻറെ അത്യുന്നതങ്ങളിൽ എത്തിയ ഈ അതുല്യ പ്രതിഭയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ 'സെൽഫി വിത്ത് മേരി ക്യൂറി' എന്ന പരിപാടിക്ക് സാധിച്ചു . "സെൽഫി വിത്ത് മേരി ക്യൂറി" എന്ന് പേരിട്ട പരിപാടിയിൽ മേരി ക്യൂറിയെ കുറിച്ച് വിവര ശേഖരണം നടത്തി മികച്ച പ്രബന്ധം തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് മേരി ക്യൂറിയോടൊത്ത് സെൽഫി എടുക്കാൻ അവസരം നൽകി.കുട്ടികൾ ശേഖരിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് 'മേരി ക്യൂറി - ജീവിതവും അനുഭവങ്ങളും'എന്ന പുസ്തകത്തിന്റെ പ്രകാശനം ഹെഡ് മിസ്ട്രസ് ലത ടീച്ചർ നടത്തി.


                                                       'നാഗ സംരക്ഷണ സന്ദേശവുമായി രാജാസ്'
                                                                       
                                                                       ഒഫിഡിയേറിയം 2017 - 
                   പാമ്പ് സംരക്ഷണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണ യജ്ഞത്തിൽ രാജാസ് മുന്നേറുന്നു . പാമ്പുകൾ എന്നും  സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ ജീവജാലങ്ങളുടെ പരസ്പര ആശ്രയത്ത്വം നിര്ണായകമാണെന്നും ബോധ്യപെടുത്താൻ  ക്യാംപിനു കഴിഞ്ഞു.പാമ്പുകളുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളിലും യാതൊരു വസ്തുതയുമില്ലെന്ന് കുട്ടികളെ ബോധ്യപെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പാമ്പുകളെ സ്നേഹത്തോടെ തൊട്ടറിഞ്ഞും കഴുത്തിലണിഞ്ഞും കുട്ടികൾ ആവേശത്തോടെ ക്യാംപിൽ പങ്കെടുത്തു. ഹരിത സേനയും സയൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാലയത്തിലെ ജെ ആർ സി , സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും പങ്കെടുത്തു.പാമ്പ് ബോധവൽക്കരണ ക്ലാസിനു ഉപ്പുടൻ റഹ്‌മാൻ നേതൃത്തം നൽകി. പി ടി എ പ്രസിഡന്റ് സന്തോഷ് വള്ളിക്കാട് ഉദ്ഘാടനവും ഹെഡ് മിസ്ട്രസ് കെ വി ലത അധ്യക്ഷതയും വഹിച്ചു. വിഷ്ണു രാജ്, വിനോദ് കുമാർ , സമീർ ബാബു , റാണി വിശ്വനാഥ് ,കുഞ്ഞമ്മദ് ടി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
                                                     ''''ചാന്ദ്ര ദിനത്തിൽ രാജാസിൽ മാസ് ക്വിസും  1000 ചന്ദ്രന്മാരും''''

ഗവ രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ആ സുന്ദര നിമിഷത്തിന്റെ വിഡിയോ ഫൂട്ടേജ് വലിയ സ്ക്രീനിൽ കണ്ട് വിദ്യാർഥികൾ ശാസ്ത്ര നേട്ടത്തിന്റെ സ്മരണ പുതുക്കി. കൂട്ടികൾ തയ്യാറാക്കിയ ചാന്ദ്രയാൻ റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. ഓരോ കുട്ടിയും ബഹിരാകാശ ശാസ്ത്ര നേട്ടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആലേഖനം ചെയ്ത 1000 ചന്ദ്രന്മാരെ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു ചാന്ദ്രദിനം ഉത്സവമാക്കി. "ഉടൻ പണം" എന്ന പേരിൽ നടത്തിയ മാസ് ക്വിസ് ഹെഡ് മിസ്ട്രസ് കെ വി. ലത ഉദ്ഘാടനം ചെയ്തു. മാസ് ക്വിസിൽ പങ്കെടുത്ത കുട്ടികൾക്കായി ചന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ശരിയായ ഉത്തരങ്ങൾക്ക് ഉടൻ പണം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.പരിപാടികൾക്ക് പി കെ വിനോദ് കുമാർ , സ്റ്റാഫ് സെക്രട്ടറി സമീർ ബാബു , പ്രവീൺ കോട്ടക്കൽ , കുഞ്ഞമ്മദ് മാസ്റ്റർ , ഇസഹാഖ് , വിനു, സജിൽ വിഷ്ണു രാജ് എന്നിവർ നേതൃത്വം നൽകി

ചാന്ദ്രദിനം