സംവാദം:ജി.എച്ച്.എസ്. കുടവൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
01:37, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

കുടവൂർക്കോണം ഗവ.ഹൈസ്കൂളിൽ ഹായ് സ്കൂൾകുട്ടിക്കൂട്ടം പരിപാടി ഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പി.ടിഎ പ്രസിഡന്റ്

പ്രമാണം:ഹായ്സ്കൂൾകുട്ടിക്കട്ടം ഉദ്ഘാടനം
പി.ടി.എ പ്രസിഡന്റ് ശ്രീ.എ.നസീർ നിർവ്വഹിക്കുന്നു

ശ്രീ.എ. നസീർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു.

   ഹായ്സ്കൂൾകുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ കൃത്യം 10:30 ന് നടന്നു. പരിശീലന പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 22 കുട്ടികളിൽ 18 പേർ ഹാജരായി. ഹാജർ ഐറ്റി @ സ്കൂളിന്റെ സൈറ്റിൽ ഐറ്റി മാനേജ്മെന്റ് പ്രോഗ്രാമിൽ കൃത്യമായി മാർക്ക് ചെയ്തു. ഐറ്റി സ്കൂളിൽ നിന്നുളള മെയിലിൽനിന്ന് പരിശീലന ഫയലുകളും പ്രോജക്ട് സർക്കുലറുകളും പ്രസന്റഷൻ ഫയലുകളും ലഭിച്ചത് പരിശീലനത്തിന് ഗുണം ചെയ്തു. സബ്ജില്ലാഐറ്റി കോർഡിനേറ്റർ ശ്രീ.ജാഫരറുദ്ദീൻ സാറിന്റെ മെയിൽ പ്രകാരമുളള സെക്ഷനുകൾ അതേ ക്രമത്തിൽതന്നെ അവതരിപ്പിച്ചു.സ്മാർട്ട് റൂമിൽ പ്രൊജക്ടറിന്റെ സഹായത്തോടെ വലിയസ്ക്രീനിൽ പരിശീലനം പ്രദർശിച്ച് സെക്ഷനുകൾ അവതരിപ്പിച്ചത് കൂടുതൽ ഗണകരമായി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്, ഇന്റർനെറ്റും സൈബർസുരക്ഷയും, ഹാർഡ് വെയർ, അനിമേഷൻ എന്നീ ക്രമത്തിലാണ് പരിശീലന സെക്ഷനുകൾ അവതരിപ്പിച്ചത്.കുട്ടികൾക്ക് നല്ല ഇന്ററസ്റ്റ് പരിശീലനത്തിൽ നിന്ന് ലഭിച്ചതായി തോന്നി.ഓരോ സെക്ഷൻ അവസാനിപ്പിച്ചപ്പോഴും അതിൽ പരിശീലനത്തിന് താൽപ്പര്യമുളളവരുടെ പേര് എഴുതി വാങ്ങി.

ഓരോരുത്തരും രണ്ട് സെക്ഷൻവീതം തെരഞ്ഞെടുക്കുന്ന വിധത്തിൽ പ്രോഗ്രാം ക്രമീകരിക്കുകയും ജാഫർസാർ അയച്ച ഫോർമാറ്റിൻപ്രകാരം കുട്ടികളുടെ പരിശീലന സെക്ഷനുകളടങ്ങിയ കുട്ടികളുടെ വിവരം തയ്യാറാക്കി. ഉദ്ഘാടനപരിപാടിയുടെ ചിത്രങ്ങൾ,ഹാജർവിവരം, പരിശീലനസെക്ഷൻ അടങ്ങി. ഫലൽ എന്നിവ ജാഫർസാറിന് അയച്ചുകൊടുത്തു.ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് പരിശീലന സെക്ഷൻ അവസാനിച്ചു.