ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2017 - 18


കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.


കൺവീനർ: മുഹമ്മദ് അസ്‌ക്കർ. പി

ജോയിൻറ് കൺവീനർ: ജ‌ൂലി. വി.എം

പ്രൈമറി വിഭാഗം കൺവീനർ: റിസാന. എൻ.. പി

സ്റ്റുഡൻറ് കൺവീനർ: ഷാനിദ്. പി -10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത


                                                                                       സ്കൂൾ കലോൽസവം  
                                           


                                            



2017 -18 അക്കാദമിക വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 11, 12, 13 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. 13ാം തിയതി ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മീഡിയവൺ ചാനലിലെ പതിനാലാംരാവ് സംഗീത പരിപാടിയുടെ ഫസ്റ്റ് റണ്ണർഅപ്പും ഫാറൂഖ് കോളേജ് ഡിഗ്രി വിദ്ധ്യാർത്ഥിനിയുമായ കോഴിക്കോടുകാരി തീർത്ഥസുരേഷ് 'യത്തിമിനത്താണി....' എന്ന് തുടങ്ങുന്ന ഭക്തിഗാനമാലപിച്ച് ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് ഹിന്ദി-മലയാളം സിനിമകളിലെ പാട്ടുകളും മാപ്പിളപ്പാട്ടുകളും ആലപിച്ച് തീർത്ഥസുരേഷ് കാണികളെ കയ്യിലെടുത്തു.


ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


മലയാള സിനിമ രംഗത്തെ ഇതിഹാസ ഗായകൻ കെ. ജെ. യേശുദാസിന്റെ സംഗീതകച്ചേരികളിൽ വയലിനിസ്റ്റ് ആയി പ്രവർത്തിച്ച കോഴിക്കോട് സ്വദേശിയും ഫാറൂഖ് കോളേജ് പോസ്റ്റ്ഗ്രാജുവേറ്റ് വിദ്ധ്യാർത്ഥിയുമായ വിവേക് ആയിരുന്നു മുഖ്യാതിഥി. എന്ന് നിന്റെ മൊയ്തീൻ എന്ന മലയാളം സിനിമയിലെ 'എന്നിലെ കിനാപടച്ച പെണ്ണെ മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ........' എന്ന് തുടങ്ങുന്ന ഗാനവും മറ്റ് പ്രശസ്ത ഹിന്ദി-മലയാളം സിനിമഗാനങ്ങളും മുഖ്യാതിഥി വിവേക് വയലിനിൽ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


ഉൽഘാടക തീർത്ഥസുരേഷനെ പ്രിൻസിപ്പാൾ കെ. ഹാഷിംസാറും മുഖ്യാതിഥി വിവേകിനെ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്സാറും നമ്മുടെ സ്കൂളിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ശഹർസാറിനെ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫറും പൊന്നാട അണിയിച്ച് ആദരിച്ചു.


                                           


                                            


നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകളായ മേഘ്ഷാൻ സോമൻ, (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17), ടീമിന്റെ ഫൈനൽ സെലക്ഷൻവരെ യോഗ്യത നേടിയ അക്ഷയ്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്ധ്യാർത്ഥി ശെർഷ ബക്കർ എന്നിവരെ പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


തുടർന്ന് വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് ഉൽഘാടക തീർത്ഥസുരേഷ് മുഖ്യാതിഥി വിവേക് എന്നിവർ ഉപഹാരങ്ങൾ നൽകി.


ഹയർ സെക്കണ്ടറി വിഭാഗം കലോൽസവം കൺവീനർ ആശിഖ് നന്ദി പറഞ്ഞ‍ു.


ഉൽഘാടന പാടികൾക്കു ശേഷം വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആരംഭിച്ചു.


                                            


                                                                          


                                          




                                                                                 ഓണാഘോഷ പരിപാടികൾ
                                              


                                                                              


                                    


                                  


                                                                     



ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.


മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. ശിങ്കാരിമേളത്തോടെ വിദ്ധ്യാർത്ഥികൾ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.


ഓണക്കളികളായ കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികൾ നടന്നത്. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.


ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.


                                                                                        2016 - 17  


കൺവീനർ: മുനീർ. കെ

ജോയിൻറ് കൺവീനർ: മായ. വി.എം

പ്രൈമറി വിഭാഗം കൺവീനർ: ആയിഷ രഹ്‌ന. പി

സ്റ്റുഡൻറ് കൺവീനർ: കീർത്തി. പി -10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത് -6 ഡി



2016-17 വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസലിന് മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് ലഭിച്ചു.

         മുഹമ്മദ് ഫൈസൽ - 2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                           



                                                                                     സ്കൂൾ കലോൽസവം  
                                            


                                             


                                           


                                                


                                            


                                                                     


2016-17 വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകൻ എം. എസ്‌. ബാബുരാജിന്റെ ചെറുമകൾ നിമിഷ ഉൽഘാടനം നിർവ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്‌. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളിൽപ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ ചെറുമകൾ നിമിഷ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോൽസവം കൺവീനർ കെ. മുനീർ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂൾ മാനേജർ കെ. കുഞ്ഞലവിയും ഉപഹാരം നൽകി. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.


തുടർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി.



                                                                                 ഓണാഘോഷ പരിപാടി 
                                           


                                           


ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ സംസ്ഥാനോൽസവമായ ഓണാഘോഷം സെപ്റ്റംമ്പർ ഒൻപത് വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു.


തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ, അരി എന്നിവ ഇതിനോടപ്പം വച്ചു.


ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തൽ, വടംവലി, ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കൽ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.


ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.