ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് 2017-18 
2017-18 അധ്യയന വർത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് അസംബ്ലി

                      ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ്  സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.

വായനവാര മത്സരങ്ങൾ

                       വായനവാരത്തോടനുബന്ധിച്ച്  ഇംഗ്ലീഷ് ക്ലബ് വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ്  സംഘടിപ്പിക്കുകയുണ്ടായി.   

റോൾപ്ലേ കോംപറ്റീഷൻ

                        എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.

  • എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
  • പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
  • പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
  • ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവർപോയിന്റ് പ്രസന്റേഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ഗെയിം,ക്വിസ് നടത്തി.

ആശംസാകാർഡ്

ഇംഗ്ലീഷ് ക്ലബ്ബ്