ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഓരോ കുട്ടിയും ഒന്നാമനാണ്

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) ('പ്രമാണം:48553-176.jpg|thumb|150px|left|''ഓരോ കുട്ടിയും ഒന്നാമനാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓരോ കുട്ടിയും ഒന്നാമനാണ്
      വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എൽ.എ ശ്രീ.എ.പി.അനിൽ കുമാർ  പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു