തനതുപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)

വിക്കി ഡിജിറ്റൈസേഷൻ മത്സരം
ഐ.റ്റി.മികവ് വികസിപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികളുമായി ഐ.റ്റി.ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലാ ഐ.റ്റി.മേളകളിൽ വിവിധ വർഷങ്ങളിലായി ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. മലയാള ഭാഷയിലെ പകർപ്പവകാശ പരിധിയിൽ വരാത്ത ഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കേരള സാഹിത്യ അക്കാദമി, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, ഐ.റ്റി..@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച, പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ നമ്മുടെ വിദ്യാലയം സംസ്ഥാനതലത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.

പ്രവേശനോത്സവം

പ്രവേശനോത്സവം-2016-17
പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.

സ്‌കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ്



"https://schoolwiki.in/index.php?title=തനതുപ്രവർത്തനങ്ങൾ&oldid=456226" എന്ന താളിൽനിന്ന് ശേഖരിച്ചത്