ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

1902 ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നതിനു മുൻപ് സാംസ്കാരികമായ ഒരു മേൽ വിലാസം കോട്ടക്കലിനുണ്ടായിരുന്നില്ല. . നൂറ്റാണ്ടിന്റെ ഉത്തരാർദ്ദം വരെ വള്ളുവനാടിന്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള സൈനികത്താവളമായിരുന്നു കോട്ടക്കൽ. കോട്ടയുള്ള ഇടമാണ് കോട്ടക്കൽ ആയി മാറിയത്. സാമൂതിരിയുടെ പിൻഗാമിയായ മുന്ദേർപാടൻ കോട്ടക്കലിൽവന്നതോടെയാണു കോട്ടക്കൽ കോവിലകം അഭിവൃദ്ധിപ്പെട്ടത്. സംസ്കൃതസാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ മനോരമ തമ്പുരാട്ടിയെ രൂപ്പെടുത്തിയത് കോട്ടക്കൽ കിഴക്കേകോവിലകം ആണ്.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കവികുല ഗുരു പി.വി കൃഷ്ണ്വാരിയർ, പി.എസ് വാരിയർ എന്നിവരെ കേന്ദ്രീകരിച്ചാണ് കോട്ടക്കലിന്റെ സാഹിത്യത്തിന്റെ ആഭിവൃദ്ധി.മഹാഭാരതത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വിവർത്തനം ചെയ്തത് കോട്ടക്കലിൽ വെച്ചാണ്.ഭാരതമുറി ഈ പ്രദേശത്തിന്റെ സാംസ്കാരിക സമ്പത്താണ്.ഭാഷാവിലാസം ,ജന്മി എന്നീ മലയാളത്തിലെ ആദ്യ കാല പ്രസിദ്ദീകരിച്ചത് കോട്ടക്കലിലാണ്.പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം എന്നറിയപ്പെടുന്ന പി.എസ്. വാര്യർ .അദ്ദേഹം സ്ഥാപിച്ച പരമ വിലാസം നാടക സംഘം രംഗകലാചരിത്രത്തിലെ ഒരു സ്ഥാപനമായിത്തീർന്നു.തമിഴ്-് സംഗീത നാടകത്തിന്റെ ചില അംശങ്ങൾ കൂട്ടിച്ചേർത്ത് പി.എസ്. വാര്യർനാടകങ്ങൾ രചിച്ചു.

                           കേരളിയ ചിത്രരചനായുടെ തനിമ പ്രകടമാക്കുന്ന മനോഹര ചിത്രങ്ങൾ വെങ്കിട്ട ത്തേവർ ക്ഷേത്രത്തിലുണ്ട്. കഥകളി, കവിയരങ്ങുകൾ ക്യാമ്പുകൾ ഇപ്പോഴും  കോട്ടക്കലിൽ ഉണ്ട്.