ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ സേവന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) (' '''*കുട്ടനാട്ടിലെ സഹോദരങ്ങളുടെ ദുരിതമകറ്റാൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കുട്ടനാട്ടിലെ സഹോദരങ്ങളുടെ ദുരിതമകറ്റാൻ കാരക്കുന്ന് ഹൈസ്കൂളിന്റെ കൈത്താങ്ങ്*
  • 30/07/2018*

"ഇന്നൊരു അവിസ്മരണീയ ദിനമായിരുന്നു..." പ്രളയത്താൽ നാടും വീടും അകന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഗവ.ഹൈസ്കൂൾ കാരക്കുന്നിലെ JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണത്തിന് വേണ്ട വിഭവങ്ങൾ സമാഹരിച്ച് നൽകിയ ദിനം. 'മലപ്പൊറത്തിന്റെ ഖൽബില് എല്ലാരും ഒന്നാണെന്ന്' തെളിയിക്കുന്ന ഈ ഉദ്യമത്തിന് പിന്തുണയുമായി നിരവധി പേരെത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവനവന് കഴിയുന്ന ഭക്ഷണ സാധനങ്ങളും, ചെറിയ വലിയ സംഖ്യകളും നൽകി. അരി, വസ്ത്രം,ബിസ്കറ്റ്, ബ്രഡ്, ഡെറ്റോൾ, സോപ്പ്, സാനിറ്ററി നാപ്കിൻ, തുടങ്ങി വാഴക്കുല വരെ ഏകദേശം ഇരുപത്തി അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ ഈ കുഞ്ഞുകൈകളാൽ സമാഹരിച്ചു. ദുരിതം പേറുന്നവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് ചെയ്യുന്ന നമ്മുടെ മക്കൾ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. റീത്ത ടീച്ചർ, പ്രവിത ടീച്ചർ എന്നിവരുടെ പിന്തുണയിൽ സ്കൂളിലെ മുഴുവൻ സ്റ്റാഫുകളും, പിടിഎ ഭാരവാഹികളും അവരവർക്ക് കഴിയുന്ന തുകകൾ സംഭാവനകൾ നൽകി. കൂടാതെ കാരക്കുന്ന്, തച്ചുണ്ണി നിവാസികളും, വ്യാപാരികളും തങ്ങളാൽ കഴിയുന്ന സംഭാവനകൾ ഈ മഹനീയ ഉദ്യമത്തിന് നൽകുകയുണ്ടായി... സമാഹരിച്ച വിഭവങ്ങൾ മാതൃഭൂമി അധികൃതർക്ക് സ്കൂൾ ഡെ.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി ടീച്ചർ കൈമാറി. "ദുരിതങ്ങളാൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ"