ജി.എച്ച്.എസ്സ്. ഊരമന

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssooramana (സംവാദം | സംഭാവനകൾ)

http://www.schoolwiki.in/index.php/GHSS_OORAMANA

ജി.എച്ച്.എസ്സ്. ഊരമന
വിലാസം
ഊരമന
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല മൂവാറ്റൂപൂഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2010Ghssooramana




മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഊരമന എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പെരുവംമൂഴി പാലത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കുമാറിയാണിത്‌. ഏകദേശം ഒന്‍പത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായര്‍ പ്രമാണി (പോത്താനത്ത്‌ അയ്യപ്പന്‍ നായര്‍) സൗജന്യമായി നല്‍കിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാര്‍ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേര്‍ന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂള്‍ എന്നായിരുന്നു ആദ്യകാല നാമം. 1913-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും പ്രായമായ ധാരാളം വിദ്യാര്‍ത്ഥികള്‍ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂള്‍ ``ഊരമന പ്രൈമറി സ്‌കൂള്‍ ആയി മാറി.

ചരിത്രം

1പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാര്‍ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയര്‍ച്ച കൈവരിച്ചു. 1963-ല്‍ യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.പി. ജയന്തന്‍ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ല്‍ ഇതൊരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാള്‍ ഹെഡ്‌മിസ്‌ട്രസായി 1968-ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ 2004-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു. ഏകദേശം 95 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരന്‍ നായര്‍ (സാഹിത്യകാരന്‍) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌. ശതാബ്‌ദിയോട്‌ അടുത്തുനില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._ഊരമന&oldid=68842" എന്ന താളിൽനിന്ന് ശേഖരിച്ചത്