എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ പുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുസ്തകം

എന്നുമെന്നുടെ നിഴലായ് നടക്കുമെൻ
കളിത്തോഴനാം പുസ്തകം .......
പല പല ഭാഷയിൽ പല പല വേഷത്തിൽ
എൻ മനം കവരും പുസ്തകം.......
അറിവ് പകർന്നും വെളിച്ചം നുകർന്നും
കുരുന്നുകൾ തൻ ചങ്ങാതിയല്ലോ....
ഈ ചങ്ങാതിതൻ വെളിച്ചത്തിൽ
പഠിച്ചുയരാം ലോകമാകും കുരുന്ന് പുസ്തകമായി
അക്ഷരമാകുന്ന ലോകത്ത് നമ്മളെ
സ്വാഗതം ചെയ്ത പുസ്തകത്തെ
എന്നും കൂടെ കൊണ്ടുനടന്നാൽ
നാം ഒരു പുസ്തകമാകും നാളെ.....
വായന വിശ്രിതമാക്കിയ ലോകത്തിൽ
അണിയായി ചേരാം പ്രിയ ചങ്ങാതികളെ .....
അക്ഷരമുത്തുകൾ ചേർത്തും കോർത്തും
അറിവായ ലോകത്തെ പണിതുയർത്താം

ലയ .കെ .ബി
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത