എന്. എച്ച്. എസ്. പെർഡാല/അക്ഷരവൃക്ഷം/ സ്ക്കൂൾ ബാഗ്

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്ക്കൂൾ ബാഗ് | color= 4 }} <poem> <center> അധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്ക്കൂൾ ബാഗ്
 


അധ്യാപകരാക്കെയൊന്നിച്ചു ചൊല്ലുന്നു
സ്ക്കൂളും തലയിൽ ചുമന്നു നീ പോവണം

വേദന സന്തോഷം ആശ്ചര്യം ആകാംഷയൊക്കെയും
ആഘോഷമാക്കി കഴിഞ്ഞു കൂടുന്നു ഞാൻ
ചൂടുള്ള വാർത്തകൾ ചൂടുള്ള ചർച്ചകൾ
ചൂടുള്ള രംഗങ്ങളാസ്വദിക്കുന്നു ഞാൻ
ചൂടൻ തമാശകൾ പൊള്ളലേൽപ്പിക്കുമ്പോൾ
വാക്കിൻ്റെ ചൂടെത്രയെന്നറിയുന്നു ഞാൻ
ചിന്തകൾ തീർക്കുന്ന ഗർത്തത്തിലേക്കിറ്റു
മണ്ണിട്ടു മൂടി നികത്താൻ ശ്രമിപ്പു ഞാൻ
നാളെകൾക്കെത്ര വേഗമുണ്ടെന്നളക്കുവാൻ
പേന കൊണ്ടാവുമോയെന്നു ചിന്തിപ്പു ഞാൻ....

തലമുടി വൃത്തിയായ് കെട്ടിയൊരുക്കണം
കൂട്ടുകാരികൾക്കൊപ്പമെത്തീടുവാൻ
മാർക്കിൻ കുറവു പരിഹരിച്ചീടുവാൻ
മുടിയുടെ നീളം മതിയാകുമോയെന്തോ ?


Megha Prasad
10 D എന്. എച്ച്. എസ്. പെർഡാല
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത