ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/മാലിന്യമുക്ത നാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26070 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലിന്യമുക്ത നാട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലിന്യമുക്ത നാട്


ഒരിടത്ത് ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛൻ ബാലനും മകൻ അപ്പുവും. ബാലൻ ആ നാട്ടിലെ പ‍‍ഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ കനത്ത മഴ പെയ്തു. മഴയെ തുടർന്ന് അവിടുത്തെ കാനകൾ നിറ‍ഞ്ഞു. മാലിന്യങ്ങൾ അവിടെയും ഇവിടെയും കെ‍ട്ടിക്കിടന്നു. കൊതുക് പെരുകി. ഒരു ദിവസം നടക്കാനിറങ്ങിയ അപ്പുവാണ് ഇതെല്ലാം അച്ഛൻറെ ശ്രദ്ധയിൽ പെടുത്തിയത്. ഇത്തരത്തിൽ കാര്യങ്ങൾ നീങ്ങിയാൽ നാട്ടിൽ പകർച്ചവ്യാധികൾ പെരുകുമെന്നും ജീവഹാനികൾ സംഭവിക്കുമെന്നും മകൻ അച്ഛനെ ഓർമ്മിപ്പിച്ചു. ആ വാക്കുകളെ അച്ഛൻ ഗൗരവത്തിലെടുത്തു. തുടർന്ന് നടന്ന പഞ്ചായത്ത് മീററിംഗിൽ ബാലൻ ഈ വിഷയം അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. ചർച്ചക്കുശേഷം അവർ അന്നു തന്നെ അവിടെ ഒരു പ്രകൃതിസംരക്ഷണ കൂട്ടായ്മക്ക് തുടക്കമിട്ടു. പല ഗ്രൂപ്പുകളായി പ്രവർത്തനം തുടങ്ങി. മാലിന്യനിർമ്മാർജ്ജനം നടത്തി. അങ്ങനെ അവർ ഒന്നിച്ചു നിന്ന് ആ നാടിനെ മാലിന്യമുക്തമാക്കി.

അഭിജിത്ത് റെജി
8B ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ