കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/കൊറോണ വയറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വയറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വയറസ്
         കൊറോണ വയറസ്  ഇപ്പോൾ ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തെത്തുടർന്ന് ഒട്ടേറെ ജനങ്ങൾ മരിക്കാനിടയായിട്ടുണ്ട്. ഈ വയറസ് ആദ്യമായ് ഉണ്ടായത് ചൈനയിലെ വുഹാനിലാണ്.ഇപ്പോൾ അത് മറ്റു രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കയാണ്.ഈ മാരകമായ വയറസിനെ തടയാൻ നമുക്കം ചില കാര്യങ്ങൾ ചെയ്യാൻ കഴിയും ഉദാ: ഓരോ മണിക്കൂർ ഇടവിട്ട് കൈകൾ സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കഴുകുക, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പകത്തേക്കിറങ്ങുക, എന്നാൽ സാധനങ്ങൾ വാങ്ങാൻ പുറത്തു പോവുകയാണെങ്കിൽ മാസ്കോ തുവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുക തിരികെ വന്നാലുടൻ തന്നെ കൈകളും കാലുകളും കഴുകിയതിന് ശേഷം മാത്രം വീടിന് അകത്തേക്ക് കയറുക,തുമ്മുമ്പോളും ചുമക്കുമ്പോളും തുവാലയോ, മാസ്കോ ധരിക്കുക. അകലം പാലിച്ച് നിൽക്കുക ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ നമുക്കും വയറാസിനെ തടയാൻ കഴിയും. ഈ വയറസിനെ തുടർന്ന് എല്ലാ സ്ഥലങ്ങളിലും സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട് ഇതിനാൽ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും രാപ്പകൽ ഭേതമില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഇപ്പോൾ ഡോക്ടർമാരെത്തന്നെ എടുക്കാം തന്റെ കുടുംബങ്ങളെയും വിട്ട് സ്വന്തം ജീവനെപ്പോലും വകവെക്കാതെയാണ് പലയിടത്തും ചെന്ന് വയറസ് ബാധിതരായവരെ ഡോക്ടർമാർ ചികിത്സിക്കുന്നത് ഈയടുത്തായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഞങ്ങളെ ഏറെ ആശ്വസിപ്പിച്ചിട്ടുണ്ട്. ഈ വയറസിനെ തടയാൻ നമുക്കും കഴിയുന്ന രീതിയിൽ പരിശ്രമിക്കാം.

നമുക്കും തടയാം കൊറോണ വയറസ്സിനെ എന്ന മുദ്രാവാക്യം നമുക്ക് ഓർമ്മിക്കാം ഈ കൊറോണ വയറസ് കൊ വിഡ് 19 എന്ന പേരിലും അറിയപ്പെടുന്നു. കൊറോണ വയറസിനെ കൊ വിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് SARSCov 2 എന്ന രോഗത്തിൽ നിന്നാണ് കൊറോണ വയറസ് രൂപം കൊണ്ടത്. ലോകാരോഗ്യ സംഘടന 2020ൽ മഹാമാരിയായ് പ്രഖ്യാപിച്ച വയറസാണ് ഈ രോഗം.2019 ഡിസംബർ 31 നാണ് ഈ വയറസ് റിപ്പോർട്ട് ചെയ്തത്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ഈ രോഗം പകരുന്നു. കൊറോണ വയറസ്സിന്റെ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാബേ നാണ് Break the chain .ആറാമത്തെ ആഗോള അടിയന്തരാവസ്ഥ സംഭവമാണിത്. കൊറോണ വയറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കൊറോണ വയറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണ്. കൊറോണ വയറസിനെ നേരിടാൻ 2020 മാർച്ച് 22 ജനത കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത് world Bank ആണ്.

അഷിക . കെ
7 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം