നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാടുകടത്താം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടുകടത്താം കോവിഡിനെ

കോവിഡ് 19എന്ന മാരകരോഗം ആദ്യമായി വന്നത് ചൈനയിലെ വുഹാനിലാണ്. ഒരുതരം വൈറസാണ് കൊറോണ.മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇത് വളരെ വേഗം പകരുന്നു.ലോകത്തിലെ മിക്ക രജ്യങ്ങളിലും ഈ രോഗമുണ്ട്.പനി,ചുമ,തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങൾ കൊറോണ എന്ന മഹാമാരിയെ നേരിടുന്നതിന് നമ്മുടെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യപിച്ചിരിക്കുകയാണ്.ലോക്ഡൗണിൽ നിൽക്കുക എന്നത് അതീവ ദുഷ്കരമാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.അതിൽ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യസമില്ല.എന്നാൽ ഈ കാലം ഫലവത്തായി ഉപയോഗപ്പെടുത്തി യവരുമുണ്ട്.നമ്മൾ ഇനിയും കുറച്ച്ദിവസം കുടുംബങ്ങൾക്കുളളിൽ ഇതേപോലെ ഒതുങ്ങി ക്കൂടേണ്ടതാണ്. ഈ ദിവസം എങ്ങനെ പിന്നിട്ടുവെന്നത് വ്യക്തികൾതൊട്ട് കുടുംബം വരെഒരു സ്വയം പരിശോധന നടത്തുന്നത് നല്ലതായിരിക്കും.ഇനി നമ്മൾ പിന്നിടാ നിരിക്കുന്നദിവസങ്ങൾ ഫലവത്തായി ഉപയോഗിക്കന്നതിന് ഇത് സഹായകമായിരിക്കും. നമ്മുടെ മുഖ്യമന്ത്രി പറയുന്നതുപോലെ എല്ലാവരും വീട്ടൽ തന്നെ അടങ്ങിയിരിക്കുക.സാമൂഹിക അകലം പാലിക്കക.നമുക്ക് ഒന്നായികൊറോണയെ നേരിടാം. കൊറോണ എന്ന മഹാരോഗത്തെനമ്മുടെ രാജ്യത്തിൽ നിന്ന് നാടുകടത്താം.

ഇൻഷ മെഹ്റിൻ സി വി
4 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം